ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാളസര്‍വകലാശാല:  സ്ഥാപകദിനപരിപാടികള്‍  വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും

മലയാളസര്‍വകലാശാല: സ്ഥാപകദിനപരിപാടികള്‍ വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും

മലയാളസര്‍വകലാശാലയുടെ സ്ഥാപകദിനപരിപാടികളുടെ ഭാഗമായി നവംബര്‍ ഒന്നിന് എഴുത്തച്ഛന്‍ സിംപോസിയവും നാലാമത് എഴുത്തച്ഛന്‍ പ്രഭാഷണവും സംഘടിപ്പിക്കും. കാലത്ത് 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ്, ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് കേന്ദ്രസര്‍വകലാശാല എമിററ്റസ് പ്രൊഫസര്‍ ഡോ. ഇ.വി. രാമകൃഷ്ണന്‍ ‘സാഹിത്യചരിത്ര വിജ്ഞാനീയത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ നാലാമത് എഴുത്തച്ഛന്‍ സ്മാരകപ്രഭാഷണം നടത്തും. ഡോ. എം. ശ്രീനാഥന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ‘എഴുത്തച്ഛനും മലയാളനവോത്ഥാനവും’ എന്ന വിഷയത്തില്‍ നടക്കുന്ന സിംപോസിയം വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ പി.കെ. സുജിത്ത് ഉദ്ഘാടനം ചെയ്യും. ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. കെ.എം. ഭരതന്‍, ഡോ. ടി.അനിതകുമാരി, ഡോ. എന്‍.വി. മുഹമ്മദ് റാഫി, എ.കെ. വിനീഷ്, ആദില കബീര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പോയട്രി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എഴുത്തച്ഛന്‍ കവിതകളുടെ അവതരണം നടക്കും.