ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

രീതിയും രീതിശാസ്ത്രവും: അറിവുല്‍പ്പാദനത്തിന്റെ മലയാളവഴികള്‍

രീതിയും രീതിശാസ്ത്രവും: അറിവുല്‍പ്പാദനത്തിന്റെ മലയാളവഴികള്‍

 ‘രീതിയും രീതിശാസ്ത്രവും: അറിവുല്‍പ്പാദനത്തിന്റെ മലയാള വഴികള്‍’ എന്ന വിഷയത്തെ അധികരിച്ച് നടന്ന ത്രിദിന ദേശീയ സെമിനാര്‍ 2016 ഒക്‌ടോബര്‍ 26ന് ഡോ. സ്‌കറിയ സക്കറിയ ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഡീന്‍ ഡോ. എം. ശ്രീനാഥന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് പ്രൊഫ. കെ.എം ഭരതന്‍, സാഹിത്യവിഭാഗം മേധാവി ഡോ. ടി. അനിതകുമാരി, അസി. പ്രൊഫസര്‍ ഡോ. ഇ. രാധാകൃഷ്ണന്‍, എന്‍. നീതു എന്നിവര്‍ സംസാരിച്ചു.

ഡോ. വി. സനില്‍ (ഗവേഷണരീതിയും നീതിയും), ഡോ. എം.ആര്‍ രാഘവവാരിയര്‍ (അറിവുല്‍പ്പാദനം: ബൃഹദ് പാരമ്പര്യവും ലഘുപാരമ്പര്യവും), ഡോ. കെ.എം. അനില്‍ (രീതിശാസ്ത്രത്തിന് ഒരു ആമുഖം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എന്‍.വി മുഹമ്മദ് റാഫി മോഡറേറ്ററായിരുന്നു. തുടര്‍ന്ന് ഗവേഷണ വിദ്യാര്‍ത്ഥികളായ പി. അജിത്, ദീപ്തി എം. ജോയ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. രോഷ്‌നി സ്വപ്ന മോഡറേറ്ററായിരുന്നു.

പരമ്പരാഗതമായി ലഭിക്കുന്ന അറിവുകള്‍ക്ക് പിറകെ പോകാതെ അവയെ പുനര്‍നിര്‍വചിക്കാനും പുതിയ ചിന്താധാരകള്‍ സൃഷ്ടിക്കാനുമാണ് ഗവേഷകര്‍ ശ്രമിക്കേണ്ടതെന്ന് സെമിനാറിന്റെ രണ്ടാം ദിവസത്തെ ചര്‍ച്ച വ്യക്തമാക്കി. ഡോ. പി.പി. രവീന്ദ്രന്‍, ഡോ. പി.എസ്. രാധാകൃഷ്ണന്‍, ഡോ. എന്‍. അജയകുമാര്‍, ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്, ഡോ. അശോക് ഡിക്രൂസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗവേഷകവിദ്യാര്‍ത്ഥികളായ കെ. ശ്രുതി, ബര്‍ണാഡ്, എം.എം. ഘനശ്യാം, കെ. ജിഷില എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ഇ. രാധാകൃഷ്ണന്‍, ശ്രീ. കെ.വി ശശി എന്നിവര്‍ മോഡറേറ്റര്‍മാരായി.

സമാപന ദിവസം രാവിലെ നടന്ന സെമിനാറില്‍ ശ്രീ. സി. ആദര്‍ശ്, ശ്രീ എ.ജി. ശ്രീകുമാര്‍, ശ്രീ. കെ. സോമലാല്‍, ഡോ. എ.വി. രഘുവാസ്, ഗവേഷണ വിദ്യാര്‍ത്ഥികളായ എ.കെ. വിനീഷ്, നീതു. സി. സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അസി. പ്രൊഫസര്‍ ഡോ. എ. അന്‍വര്‍ മോഡറേറ്ററായിരുന്നു.

വള്ളത്തോള്‍ വിദ്യാപീഠം ഡയറക്ടറും സാഹിത്യചിന്തകനുമായ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം മേധാവി ഡോ. ടി. അനിതകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. പ്രൊഫസര്‍ ഡോ. സി. ഗണേഷ് മൂന്നു ദിവസത്തെ പ്രബന്ധങ്ങള്‍ അവലോകനം ചെയ്തു സംസാരിച്ചു. അസി. പ്രൊഫസര്‍ ഡോ. ഇ. രാധാകൃഷ്ണന്‍ സ്വാഗതവും കെ. ശ്രുതി നന്ദിയും പറഞ്ഞു.