ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ദേശീയസമ്മേളനം

ദേശീയസമ്മേളനം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സംസ്‌കാരപൈതൃക-ചരിത്രവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ”എടക്കല്‍ പൈതൃകത്തിന്റെ ബഹുസ്വരത” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാര്‍ 2017 ജൂണ്‍ 27, 28 ദിവസങ്ങളില്‍ വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ വെച്ചുനടന്നു. പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ ആദ്ധ്യക്ഷം വഹിച്ചു. സംസ്‌കാരപൈതൃക-ചരിത്ര വിഭാഗം ഡീന്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍, ശ്രീ ഒ.കെ. ജോണി, നന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.ആര്‍. കറപ്പന്‍, മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം മേധാവി പ്രൊഫ. എം. ശ്രീനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു.വാരിയര്‍, ശ്രീ ഒ.കെ. ജോണി, നന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.ആര്‍. കറപ്പന്‍, മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം മേധാവി പ്രൊഫ. എം. ശ്രീനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു.

തുടര്‍ന്നു നടന്ന അക്കാദമിക് സെഷനില്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍ അദ്ധ്യക്ഷനായിരുന്നു. ”എടക്കല്‍ നരവംശശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍” എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ. എം. ശ്രീനാഥന്‍, ”എടക്കലിന്റെ ലിപിവിജ്ഞാനം” എന്ന വിഷയത്തില്‍ പ്രൊഫ. സുബ്ബരായലു, ”ദക്ഷിണേന്ത്യന്‍ ഗുഹാചിത്രപാരമ്പര്യം” എന്ന വിഷയത്തില്‍ പ്രൊഫ. സെല്‍വകുമാര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ശ്രീജ എല്‍.ജി. സ്വാഗതം ആശംസിച്ചു.

സെമിനാറിന്റെ രണ്ടാം ദിവസം (28.06.2017) രാവിലെ 10 മണിക്ക് ആരംഭിച്ചു. അക്കാദമിക് സെഷനില്‍ ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ ആദ്ധ്യക്ഷം വഹിച്ചു. ”എടക്കലും സമാനസ്ഥാനങ്ങളും” എന്ന വിഷയത്തില്‍ പ്രൊഫ. എം.ആര്‍. രാഘവവാരിയര്‍, ”എടക്കല്‍: സംസ്‌കാരങ്ങളുടെ സംഗമസ്ഥാനം” എന്ന വിഷയത്തില്‍ ഡോ. കെ.എം. ഭരതന്‍, ”തൊവരിയിലെ ശിലാചിത്രങ്ങളും എടക്കലും” എന്ന വിഷയത്തില്‍ ശ്രീമതി ശ്രീലതാ ദാമോദരന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ശേഷം നടന്ന പാനല്‍ ചര്‍ച്ചയില്‍ ശ്രീ തോമസ് അമ്പലവയല്‍, ശ്രീ ബാദുഷ, ശ്രീ ഗംഗാധരന്‍ മാസ്റ്റര്‍, ഡോ. എം.ആര്‍. രാഘവവാരിയര്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വത്തില്‍ കൊടുത്തു. തുടര്‍ന്ന് നടന്ന സമാപനസമ്മേളനത്തില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീജ  എല്‍.ജി. സ്വാഗതം ആശംസിച്ചു.

ചടങ്ങില്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ.എം. ഭരതന്‍, ചരിത്ര വകുപ്പദ്ധ്യക്ഷന്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍, മലയാളസര്‍വകലാശാലാ വിദ്യാര്‍ഥി പ്രതിനിധി കുമാരി ഹരിത തുടങ്ങിയവര്‍ സംസാരിച്ചു. ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ ചടങ്ങില്‍ കൃതജ്ഞ അറിയിച്ചു. രണ്ടുദിവസം നീണ്ട ദേശീയസമ്മേളനത്തിന്റെ അവലോകനം പ്രൊഫ. എം.ആര്‍. രാഘവവാരിയര്‍ അവതരിപ്പിച്ചു.