ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

എം.എ. മലയാളം ( സംസ്കാര പൈതൃകം )

എം.എ. മലയാളം ( സംസ്കാര പൈതൃകം )

എംഎമലയാളം (സംസ്കാരപൈതൃകം)എന്ന ഈ പ്രോഗ്രാമിൽ ആകെ15 കോർ കോഴ്സുകളും 4 ഐച്ഛിക കോഴ്സുകളുമാണുള്ളത്ഇതിൽ 12 കോർ കോഴ്സുകളും ഇതര സർവകലാശാലകളുടെ എം എ മലയാളം പ്രോഗ്രാമിന് തത്തുല്യമായവയാണ്മൂന്നെണ്ണം സംസ്കാരപൈതൃകപഠനവു മായി ബന്ധപ്പെട്ടവയാണെങ്കിലും അതും എം.എ മലയാളത്തിന് അന്യമല്ല മറിച്ച് സംസ്കാരപൈതൃകപഠനത്തിന്റെ സാധ്യതകളിലേക്ക്  ഈ പ്രോ ഗ്രാമിനെ നയിക്കാൻ പര്യാപ്തമായിട്ടുള്ളവയാണ്.ഹസ്തലിഖിത  വി ജ്ഞാനീയംമ്യൂസിയ വിജ്ഞാനീയം,  സംസ്കാര പൈതൃക പഠനം – ചരിത്രവും സിദ്ധാന്തവും  എന്നിവയാണ് ഈ കോഴ്സുകൾ.

എം എ മലയാളം പ്രോഗ്രാം ആയിരിക്കുമ്പോൾ തന്നെ സംസ്കാര പൈതൃകപഠനത്തിന്റെ സാധ്യതകളിലേക്കും തുറവികൾ തീർക്കുന്നതാണ് ഈ പാഠ്യപദ്ധതി .ഐച്ഛിക കോഴ്സുകളുടെ രൂപരേഖയിൽ ഇക്കാര്യം പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്നാല് ഐച്ഛികവിഷയങ്ങൾ ആണ് എം എ പ്രോഗ്രാമിൽ ഒരാൾക്ക് തെരഞ്ഞെടുക്കാവുന്നത് . ഇതിലേക്ക്  മലയാള ത്തിലും സംസ്കാര പൈതൃക പഠനത്തിലും ഒരുപോലെ പരിഗണിക്കാ വുന്ന 21 കോഴ്സുകളും പാഠ്യപദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്ഫോക്ലോർസൈബർ മലയാളം,പ്രാചീന ലിപിപരിചയംബ്രാഹ്മി,പ്രാചീന ലിപി പരിചയം ഗ്രന്ഥലിപി,വട്ടെഴുത്ത്,സംസ്കാരപഠനം– ചരിത്രവും സിദ്ധാ ന്തവുംസ്ത്രീ പദവി :കേരളീയ പരിപ്രേക്ഷ്യം തുടങ്ങിയവ ഇതിലുൾ പ്പെ ടുന്നുയു.ജി.സി നിർദ്ദേശിച്ചിട്ടുള്ള ഫലാധിഷ്ഠിത പാഠ്യപദ്ധതി (OBE) മാതൃകയിലാണ് ആ ണ് പ്രോഗ്രാം രൂപകല്പന ചെയ്തിട്ടുള്ളത്.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. സി. രാജേന്ദ്രന്‍ (ഡീന്‍)
  • ഡോ. അജു കെ. നാരായണന്‍
  • ഡോ. പി. പവിത്രന്‍
  • ഡോ. കെ.ആര്‍. സജിത
  • ഡോ. പി. സോമനാഥന്‍
  • ഡോ. എന്‍. അജയകുമാര്‍
  • ഡോ. കെ.എം. ഭരതന്‍
  • ഡോ. സുനീത ടി.വി.
  • ഡോ. ജി. സജിന
  • ഡോ. കെ.വി. ശശി
  • ഡോ. എം. സൈനബ

പാഠ്യപദ്ധതി

2020 അഡ്മിഷൻ വരെ 

2021അഡ്മിഷൻ മുതൽ