ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

പിഎച്ഛ്.ഡി

പിഎച്ഛ്.ഡി

വിമര്‍ശനാത്മകചിന്തയിലും ധൈഷണികവ്യാപരങ്ങളിലും പുതിയ സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പി. എച്ഛ് .ഡി കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് വ്യതിരിക്തമായ ഒരു ഗവേഷണനയം ഉണ്ട്. കേരളത്തെ സംബന്ധിച്ച അറിവുകളെ വിപുലപ്പെടുത്തുക എന്ന സമീപനത്തിനാണ് ഗവേഷണവിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സര്‍വകലാശാല മുന്‍തൂക്കം നല്‍കുന്നത്. 6 സെമസ്റ്റര്‍ ഉള്ള പി.എച്ഛ്.ഡി കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ ഒരു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ് വര്‍ക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കോഴ്‌സിന്‍റെ അവസാനം പ്രബന്ധസമര്‍പ്പണവും ഒപ്പം തുറന്ന അഭിമുഖപരീക്ഷയും ഉണ്ടായിരിക്കും.

പിഎച്ഛ്.ഡി പരീക്ഷാ നിയമങ്ങൾ

ഫീസ് ഘടന

രജിസ്‌ട്രേഷന്‍ 750/-
ടൂഷ്യന്‍ ഫീസ് (സെമസ്റ്റര്‍ തോറും) 1000/-
കോഴ്‌സ് വര്‍ക്ക് പരീക്ഷാ ഫീസ് 250/-
മാഗസിന്‍ 100/-
വിദ്യാര്‍ത്ഥി യൂണിയന്‍      100/-
ലൈബ്രറി ഫീസ്   300/-
ശീര്‍ഷക ഭേദഗതി   300/-
സുരക്ഷാ നിക്ഷേപം 500/-
സുരക്ഷാ നിക്ഷേപം (ലൈബ്രറി) 1000/-
കോണ്‍വക്കേഷന്‍, ബിരുദം   200/-
അലുമിനി രജിസ്‌ട്രേഷന്‍ 100/-
പ്രബന്ധമൂല്യനിര്‍ണയ ഫീസ് 3000/-
ഓപ്പണ്‍ വൈവ    1000/-

(അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം നല്‍കുന്നതാണ്)