ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

CUBE ഫെല്ലോഷിപ്പിന് അര്‍ഹയായി

CUBE ഫെല്ലോഷിപ്പിന് അര്‍ഹയായി

നഗര പരിസ്ഥിതിയിലെ  ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന CUBE ഫെല്ലോഷിപ്പിന് മലയാളസര്‍വകലാശാലയിലെ പരിസ്ഥിതി പഠനം രണ്ടാം വര്‍ഷ എം. എ വിദ്യാര്‍ത്ഥിനിയായ ധിംന രാജ് അര്‍ഹയായി. കോയമ്പത്തൂർ ആസ്ഥാനമായുള്ള സെന്റർ ഫോർ അർബൻ ബയോഡൈവേഴ്‌സിറ്റി കൺസെർവഷൻ ആൻഡ് എഡ്യൂക്കേഷൻ എന്ന സ്ഥാപനമാണ്  ഗവേഷണ തല്പരരായ വിദ്യാർത്ഥികൾക്ക് എം എ ഡിസേര്‍ട്ടേഷൻ ചെയ്യുവാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് . പരിസ്ഥിതി പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധന്യ ആർ ന്റെ മേൽനോട്ടത്തിലുള്ള “തിരൂർ പുഴയുടെ നഗര പരിസ്ഥിതിയിലുള്ള കണ്ടൽക്കാടുകളുടെ സംരക്ഷണം” എന്ന ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.

ധിംന രാജ്