ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസാഹിത്യം ഗവേഷണജേണല്‍: പ്രബന്ധം ക്ഷണിക്കുന്നു

മലയാളസാഹിത്യം ഗവേഷണജേണല്‍: പ്രബന്ധം ക്ഷണിക്കുന്നു

മലയാളസാഹിത്യം ഗവേഷണജേണല്‍: പ്രബന്ധം ക്ഷണിക്കുന്നു: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ സാഹിത്യഫാക്കല്‍റ്റി പുറത്തിറക്കുന്ന ഗവേഷണജേണലിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. മലയാളസാഹിത്യവും അനുബന്ധ വിഷയങ്ങളും ആസ്പദമാക്കിയ അക്കാദമിക പഠനങ്ങള്‍ക്കായിരിക്കും മുന്‍ഗണന. മലയാള സാഹിത്യപഠനവിഭാഗങ്ങളിലെ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡിന്‍റെ സാക്ഷ്യപ്പെടുത്തലോടുകൂടി പ്രബന്ധമയയ്ക്കാം. ഹാര്‍ഡ് കോപ്പി തപാലില്‍ അയയ്ക്കുന്നതിനു പുറമേ സോഫ്റ്റ് കോപ്പി ഇ-മെയില്‍ ചെയ്യുകയും വേണം: ഇ-മെയില്‍ വിലാസം: sahithyajournal@gmail.com പ്രബന്ധങ്ങള്‍ സ്റ്റൈല്‍ ഷീറ്റ് പാലിച്ചിരിക്കണം, സ്റ്റൈല്‍ഷീറ്റിന്‍റെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍: www.malayalamuniversity.edu.in പ്രബന്ധങ്ങള്‍ അയച്ചുകിട്ടേണ്ട അവസാന തിയതി 2019 ഒക്ടോബര്‍ 30. വിലാസം:

ഡോ. അന്‍വര്‍ എ. ഇഷ്യു എഡിറ്റർ മലയാളസാഹിത്യം ഗവേഷണജേണല്‍, സാഹിത്യരചനാവിഭാഗം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട് പി.ഒ., തിരൂര്‍ – 676 502, മലപ്പുറം ജില്ല.