ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

“ഇന്ത്യന്‍ നവോത്ഥാനത്തിന്റെ വിഭിന്നധാരകൾ” 2019 ഫെബ്രുവരി 22 മുതൽ 24 വരെ മലയാള സർവകലാശാലയിൽ

“ഇന്ത്യന്‍ നവോത്ഥാനത്തിന്റെ വിഭിന്നധാരകൾ” 2019 ഫെബ്രുവരി 22 മുതൽ 24 വരെ മലയാള സർവകലാശാലയിൽ

ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’
(ആശയക്കുറിപ്പ്)

ഇന്ത്യന്‍ നവോത്ഥാനം ഒരിക്കലും ഏകശിലാത്മകമായ പ്രതിഭാസമായിരുന്നില്ല. സമീപനത്തിലും ഊന്നലിലും വ്യത്യസ്തത പുലര്‍ത്തുന്ന അനേകം സരണികള്‍ അതില്‍ കണ്ടെത്താന്‍ കഴിയും. എന്നിരുന്നാലും സാമ്രാജ്യത്വസ്വഭാവിയായ പാശ്ചാത്യ ആധുനികതയില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച നവോത്ഥാനധാരകള്‍ക്കും ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ നല്ല വശങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്വകീയമായൊരു ആധുനികത സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച സരണികള്‍ക്കുമാണ് അതില്‍ പ്രാധാന്യമുള്ളത്. രാജാറാംമോഹന്‍ റോയിയും ആര്യസമാജവും ബ്രഹ്മസമാജവും മറ്റും ആദ്യത്തെ സരണിയുടെ ഭാഗമാണെങ്കില്‍ മഹാത്മജിയുടെയും ശ്രീനാരാണഗുരുവിന്‍റെയും മറ്റും സമീപനരീതികള്‍ രണ്ടാമത്തെ ധാരയെ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ ഈ രണ്ടു വഴികളും വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണ് ഒരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. കേരളത്തിലാണെങ്കില്‍ സവിശേഷമായ ആഴവും പരപ്പും നവോത്ഥാനത്തിന് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പിന്‍തുണയോടെ ലഭിച്ചിട്ടുണ്ട്. എങ്കിലും കാലക്രമേണ പലതുടര്‍ച്ചാനഷ്ടങ്ങളും അതിന്‍റെ വികാസത്തിന് സംഭവിച്ചു. നവോത്ഥാനത്തിന്‍റെ പാശ്ചാത്യ ആധുനികതാപക്ഷവും പിന്നീടുണ്ടായ സ്തംഭിതാവസ്ഥയും ഇന്ത്യയിലായാലും കേരളത്തിലായാലും എങ്ങനെ പ്രതിലോമരാഷ്ട്രീയത്തിന്‍റെ രൂപീകരണത്തിലേക്ക് വഴി തുറന്നു എന്ന് വിശകലനം ചെയ്ത് തിരുത്തല്‍നയത്തിന്‍റെ രൂപരേഖ തയ്യാറാക്കലാണ് സെമിനാറിന്‍റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മലയാളസര്‍വകലാശാല കേരളസാഹിത്യ അക്കാദമിയുടെ സഹായസഹകരണത്തോടെ നടത്താന്‍ ആഗ്രഹിക്കുന്ന ‘നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ എന്ന ദേശീയസെമിനാര്‍ കൃത്യമായ ദൗത്യബോധമുള്ള ഒരു പ്രവര്‍ത്തനപദ്ധതി കൂടിയായിരിക്കും. വിരളമായി മാത്രം പരിശോധിക്കപ്പെട്ടിട്ടുള്ള ഈ നവോത്ഥാനവശത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാനും സര്‍വകലാശാല ഉദ്ദേശിക്കുന്നുണ്ട്.
Download File