ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

ദര്‍ശിനി 2018 എന്‍ട്രികള്‍ ക്ഷണിച്ചു

ദര്‍ശിനി 2018 എന്‍ട്രികള്‍ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന ദര്‍ശിനി-2018 അന്തര്‍ദേശീയചലച്ചിത്രോത്സവം മാര്‍ച്ച് 6 മുതല്‍ 9 വരെ കാമ്പസില്‍ നടക്കും. ഇതിന്റെ ഭാഗമായി നടത്തുന്ന നവമലയാളസിനിമ മത്സര വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2017 ല്‍ നിര്‍മിച്ച മലയാളചിത്രങ്ങളുടെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും തെരഞ്ഞെടുപ്പിനായി എന്‍ട്രികള്‍ അയക്കാം. ചിത്രങ്ങളുടെ ഡി.വി.ഡി കോപ്പി ഫെബ്രുവരി 15നകം അദ്ധ്യക്ഷന്‍, ചലച്ചിത്രപഠനവിഭാഗം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട് പി.ഒ, തിരൂര്‍, 676502 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.