ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളത്തിന്റെ മഹാകവിയ്ക്ക് പ്രണാമം

മലയാളത്തിന്റെ മഹാകവിയ്ക്ക് പ്രണാമം

അനുസ്മരണ ഭാഷണങ്ങളിലൂടെ, അനുഭവകഥനത്തിലൂടെ, കവിതാലാപനത്തിലൂടെ പ്രിയ കവി ഒ.എന്‍.വി യ്ക്ക് മലയാളസര്‍വകലാശാല ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രംഗശാലയില്‍ നടന്ന ‘മലയാളത്തിന്റെ പ്രിയ കവിയ്ക്ക് പ്രണാമം’ എന്ന പരിപാടിയില്‍  വൈസ് ചാന്‍സലറോടൊപ്പം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ കാവ്യാനുഭവങ്ങളും കവിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും പങ്കുവെച്ചു.

മലയാളവിഭാഗം മേധാവി ഡോ. ടി. അനിതകുമാരി, ഭാഷാശാസ്ത്രവിഭാഗം മേധാവി ഡോ. എം. ശ്രീനാഥന്‍, കവി ഡോ. ദേശമംഗലം രാമകൃഷ്ണന്‍, അസി. പ്രൊഫസര്‍മാരായ ഡോ. അശോക് ഡിക്രൂസ്, ഡോ എന്‍.വി മുഹമ്മദ് റാഫി, ഡോ. രോഷ്‌നി സ്വപ്ന, സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. വിനീഷ്. എ.കെ എന്നിവര്‍ സംസാരിച്ചു. ഡോ. സ്മിത.കെ.നായര്‍, ശ്രീ വിജീഷ്, ദിവ്യ, ശ്രീകല, ഗായത്രി, അഖില്‍.കെ.തങ്കപ്പന്‍, പ്രിയലക്ഷമി എന്നിവര്‍ ഒ.എന്‍.വിയുടെ കവിതകള്‍ അവതരിപ്പിച്ചു.