ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡോ:ദേശമംഗലം രാമകൃഷ്ണന്‍

ഡോ:ദേശമംഗലം രാമകൃഷ്ണന്‍

ഡോ:ദേശമംഗലം രാമകൃഷ്ണന്‍

കവി, വിവര്‍ത്തകന്‍ , സാഹിത്യ നിരൂപകന്‍,അദ്ധ്യാപകന്‍,ഗവേഷകന്‍

പട്ടാമ്പി സംസ്കൃത കോളേജില്‍ നിന്ന് എം.എ.മലയാളം. കോഴിക്കോട് സര്‍വകലാശാലയില്‍ ഡോ. കെ.എന്‍.എഴുത്തച്ഛന്റെ കീഴില്‍ ഗവേഷണം ചെയ്ത് പിഎച്ച്. ഡി.നേടി (വിഷയം-നവ്യകവിതയിലെ ഭാഷാ ഘടനകള്‍-ശൈലീവിജ്ഞാനീയ സമീപനം)

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിന് അര്‍‌ഹനായി. 1975 മുതല്‍ 1989 വരെ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപകന്‍. 1989 മുതല്‍ കേരള സര്‍വകലാശാലയില്‍ മലയാളവിഭാഗത്തില്‍ അധ്യാപകന്‍. 2008ല്‍ പ്രൊഫസറായി വിരമിച്ചു.എമെറിറ്റസ് ഫെലോ, കോഴിക്കോട് സര്‍വകലാശാല മലയാളവിഭാഗത്തില്‍ യൂ.ജിസിയുടെ  ആയി പ്രവര്‍ത്തിച്ചു (2009-2011).മദിരാശി സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു(2011-2012).  2016 വരെ തിരൂര്‍ തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വകലാശാലയില്‍ സാഹിത്യ ഫാക്കല്‍ട്ടി ഡീന്‍. ഇപ്പോള്‍ മലയാളസര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറും എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്റെ എഡിറ്ററുമാണ്.

 

കവിതാസമാഹാരങ്ങള്‍

 • കൃഷ്ണപക്ഷം
 • വിട്ടുപോയ വാക്കുകള്‍
 • താതരാമായണം
 • കാണാതായ കുട്ടികള്‍
 • ചിതല്‍ വരും കാലം
 • മറവി എഴുതുന്നത്
 • വിചാരിച്ചതല്ല
 • എത്ര യാദൃച്ഛികം
 • കരോള്‍
 • ബധിരനാഥന്മാര്‍
 • എന്റെ കവിത

പഠനങ്ങള്‍

 • കവിയുടെ കലാതന്ത്രം
 • വഴിപാടും പുതുവഴിയും
 • നിരണം പാട്ടുകവികള്‍
 • എന്‍.എന്‍.കക്കാട്
 • വി.സി.ബാലകൃഷ്ണപ്പണിക്കര്‍
 • പുതിയകൃതി പഴയപൊരുള്‍ (എഡി.)
 • കാവ്യഭാഷയിലെ പ്രശ്നങ്ങള്‍ (എഡി.)
 • തുഞ്ചത്തെഴുത്തച്ഛന്‍ ജീവിതരേഖ (എഡി.)
 • തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം ഒരു പഠനം(എഡി.)

വിവര്‍ത്തനകൃതികള്‍

കവിതകള്‍

 • തെലുഗു കവിത 1900-’80
 • ഭാരതീദാസന്‍ കവിതകള്‍
 • ലോകകവിത ചില ഏടുകള്‍
 • സ്ത്രീലോകകവിത
 • ഭവിഷ്യത് ചിത്രപടം
 • ഡെറക് വാല്‍ക്കോട്ടിന്റെ കവിതകള്‍
 • കവിതയുടെ ഭൂഖണ്ഡങ്ങള്‍

നാടകം

ലൂണ (പഞ്ചാബി കാവ്യനാടകം) ശൂദ്രതപസ്വി (കന്നഡ നാടകം) ചണ്ഡാലിക (ബംഗാളി കാവ്യനാടകം)

നോവലുകള്‍

 • നല്ലവളായ ഭീകരവാദി (The Good Terrorist-Dorris Lessing)
 • അര്‍തീമിയോക്രൂസിന്റെ മരണം (Death of Artemio Cruz-Carlos Fuentes)
 • പ്രസിഡന്റ് (The President-Angel Miguel Asthurias)
 • ഒരു മഞ്ഞസ്സൂര്യന്റെ പാതി (Half of a Yellow Sun – Chimamanda Ngosi Adichi)
 • അലയുന്ന നക്ഷത്രം (Wandering Star-Le Clesio)
 • ചെറുപ്പക്കാരനായ വെര്‍തറുടെ സങ്കടങ്ങള്‍ (Sorrows of Young Werther-Goethe)

E-mail :desamangalamramakrishnan@gmail.com

വീട്ടുവിലാസം

ദേശമംഗലംവീട്,പാലൂർ ലേൻ, മുരിഞ്ഞപ്പളം, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം - 695011