ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ചരിത്രപഠന സ്‌കൂൾ

ചരിത്രപഠന സ്‌കൂൾ

മലയാളഭാഷയുടെയും ഒപ്പം സംസ്‌കാരത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് അതത് മേഖലകളില്‍ പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുകയെന്നതാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ പ്രഥമലക്ഷ്യമെന്നിരിക്കെ ലോകത്തിന് മലയാളം നല്‍കിയ സംഭാവനകള്‍ വിസ്മൃതമായിക്കൂടാ എന്ന ഉദ്യേശത്തോടെ കേരളചരിത്രപഠനത്തിന് ഉപോത്ബലകമായ പ്രമാണ സാമഗ്രികള്‍, പുരുതത്ത്വ വിജ്ഞാനീയം എന്നിവ പ്രത്യേക പേപ്പറുകളായും, കേരള ചരിത്രരചനയെ അങ്ങേയറ്റം സ്വാധീനിക്കുന്ന ലിഖിതവിജ്ഞാനീയം, ഭാഷോത്പത്തിയും മലയാളസാഹിത്യവും- മണിപ്രവാളം കേന്ദ്രീകരിച്ച്, കേരളത്തിന്റെ വൈദ്യചരിത്രം തുടങ്ങിയ മലയാളചരിത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി വൈജ്ഞാനികശാഖകള്‍ ഐഛികവിഷയമായും എം.എ. ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാംതന്നെ മലയാളഭാഷയില്‍തന്നെ പഠിക്കുവാനുള്ള അവസരമാണ് ചരിത്രവിഭാഗം ഒരുക്കുന്നത്. പഠിതാക്കള്‍ക്ക് ലിപി വിജ്ഞാനത്തിനുള്ള അവസരം നല്‍കുകയെന്ന ഉദ്യേശത്തോടെ ഗ്രന്ഥ, ബ്രാഹ്മി ലിപിപഠനവും പാഠ്യപദ്ധതിയുടെ ഭാഗമാണ്

2017-18 അദ്ധ്യായനവര്‍ഷംതന്നെ കേരളചരിത്രപഠന ഗവേഷണങ്ങള്‍ ലക്ഷ്യംവച്ചുകൊണ്ട് എം.ഫില്‍, പി.എച്ഛ്.ഡി മുതലായവയും ചരിത്രവിഭാഗത്തില്‍ ആരംഭിക്കുകയാണ്. മലയാളഭാഷയില്‍തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ ഗവേഷകര്‍ക്ക് അവസരമുണ്ട്.

അദ്ധ്യാപകർ