ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എം.എ / എം.എസ് സി  പരിസ്ഥിതി പഠനം

എം.എ / എം.എസ് സി പരിസ്ഥിതി പഠനം

അക്കാദമിക് രംഗത്തു മാത്രമല്ല നിത്യജീവിതത്തിലും പരിസ്ഥിതി പ്രശ്നങ്ങൾ അടിസ്ഥാന വിഷയമായി മാറിയിരിക്കുകയാണ്. കൃത്യമായ പാരിസ്ഥിതിക അവബോധമുള്ളവരുടെ സജീവമായ ഇടപെടലുകളാണ് പരിസ്ഥിതി ഇന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതു . ഇത്തരമൊരു സാഹചര്യത്തിലാണ് പരിസ്ഥിതിപഠനത്തെ ഉയർന്ന അക്കാദമിക് നിലവാരത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല അവതരിപ്പിക്കുന്നത്. സാമൂഹികമായും ശാസ്ത്രീയമായും മാതൃഭാഷയിൽ പഠിക്കാവുന്ന വിധത്തിലാണ് എം.എ, എം.എസ് സി പരിസ്ഥിതിപഠനം കോഴ്സിനെ മലയാളസർവകലാശാല ക്രമീകരിച്ചിരിക്കുന്നത്. നാല് സെമസ്റ്ററുകളുള്ള ബിരുദാനന്തര ബിരുദ കോഴ്സിൽ ആദ്യ രണ്ടു സെമെസ്റ്ററുകൾ കോമൺ ക്ലാസ്സുകളും തുടർന്നുള്ള രണ്ടു സെമെസ്റ്ററുകളിൽ എം.എ, എം.എസ് സി. എന്നിവ വേർതിരിച്ചുമാണ് കോഴ്സ് രൂപപ്പെടുത്തിയത് .

എം.എ പരിസ്ഥിതിപഠനം കോഴ്സിൽ പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, പരിസ്ഥിതി വിവര വിനിമയം, പാരിസ്ഥിതിക ചരിത്രം, ഹരിത രാഷ്ട്രീയം, കേരളത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ, പരിസ്ഥിതിയും വികസനവും, സന്നദ്ധ സംഘടനകൾ, എന്നിങ്ങനെ സമൂഹത്തോട് കൂടുതൽ അടുത്ത് നിൽക്കുന്ന പഠനവും, ഫീൽഡ് വിസിറ്റുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്‌.  എം.എസ് സി പരിസ്ഥിതിപഠനം കോഴ്സിൽ പരിസ്ഥിതി രസതന്ത്രം, എൻവിയോൺമെന്റൽ ജിയോളജി, എൻവിയോൺമെന്റൽ ബയോളജി, പരിസ്ഥിതി മലിനീകരണം, ഊർജവും പരിസ്ഥിതിയും, മാലിന്യ സംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം എന്നിങ്ങനെയുള്ള ശാസ്ത്രീയ മേഖലകളെ ലാബ് സംവിധാനത്തോടെ പഠിക്കാനുള്ള അവസരമൊരുക്കുന്നു. കൂടാതെ ഫീൽഡ് സ്റ്റഡിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എം.എ. പരിസ്ഥിതി പഠനത്തിന് ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും എം.എസ്.സി പരിസ്ഥിതി പഠനത്തിന് പ്ലസ്ടു തലത്തിൽ സയൻസ് പഠിച്ച് ഏതെങ്കിലും വിഷയത്തിൽ നേടിയ അംഗീകൃത ബിരുദവുമാണ് പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത.ബിരുദാനന്തര ബിരുദതലത്തിൽ ഒരു ശാസ്ത്ര വിഷയം ആദ്യമായി മലയാളത്തിൽ പഠിക്കുവാനുള്ള അവസരമൊരുക്കുകയാണ് മലയാളസർവ്വകലാശാല.ഇതിലൂടെ ഉപരിപഠനത്തിനു വിവിധ യൂണിവേഴ്സിറ്റികളിൽ ചേർന്ന് പഠിക്കുവാനും അവസരമൊരുങ്ങുന്നു. ബിരുദാനന്തര ബിരുദത്തോടൊപ്പം പരിസ്ഥിതിപഠനത്തിൽ എം.ഫിൽ, പി.എച്.ഡി ഗവേഷണത്തിനും മലയാളസർവകലാശാലയിൽ അവസരമുണ്ട്.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. പി.എ. അസീസ്
  • ഡോ. ടി.വി. സജീവ്
  • ഡോ. എസ്. ശ്രീകുമാര്‍
  • ഡോ. എം. അമൃത്
  • ഡോ. ജയ ഡി.എസ്.
  • ഡോ. മഹേഷ് മോഹന്‍
  • ഡോ. ജൂഡ് ഇമ്മാനുവേല്‍
  • ഡോ. ജയ്നി വര്‍ഗീസ്
  • ഡോ. ധന്യ ആര്‍.
  • ഡോ. അരുണ്‍ബാബു വി.

 

പാഠ്യപദ്ധതി

  1. എം. എ. പാഠ്യപദ്ധതി 2020 അഡ്മിഷൻ വരെ
  2. എം. എ. പാഠ്യപദ്ധതി 2021 മുതൽ
  3. എം. എസ് സി. പാഠ്യപദ്ധതി 2020 അഡ്മിഷൻ വരെ
  4. എം. എസ് സി. പാഠ്യപദ്ധതി 2021 മുതൽ