ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

2017 നവംബര്‍ 032017 നവംബര്‍ 03  ചലച്ചിത്രനിരൂപണം ദേശീയസെമിനാര്‍ ചൊവ്വാഴ്ച (07.11.17)തുടങ്ങും  

2017 നവംബര്‍ 032017 നവംബര്‍ 03 ചലച്ചിത്രനിരൂപണം ദേശീയസെമിനാര്‍ ചൊവ്വാഴ്ച (07.11.17)തുടങ്ങും  

 

മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗം ഫിപ്രസി ഇന്ത്യാ ചാപ്റ്ററുമായി സഹകരിച്ച്  ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും പുതിയ മേഖലകളും’ എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന് നവംബര്‍  ഏഴിന് തുടക്കമാവും. കാലത്ത് 9.30 മണിക്ക് പ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍) സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം. ശ്രീനാഥന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ.മധു ഇറവങ്കര, കെ.പി. സുജിത്ത്, വിദ്യ ആര്‍ എന്നിവര്‍ സംസാരിക്കും.  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ ‘ചലച്ചിത്രാവലോകനം, ആസ്വാദനം, നിരൂപണം’, ‘ആഖ്യാനവിമര്‍ശനം’, ‘ചലച്ചിത്രനിരൂപണം: ജാതിലിംഗസമീപനങ്ങള്‍’,  ‘ചലച്ചിത്രനിരൂപണം: സൗന്ദര്യശാസ്ത്രവും പ്രയോഗവും’, സൈദ്ധാന്തിക നിരൂപണം: പ്രത്യയശാസ്ത്ര വഴികള്‍’,  സൈദ്ധാന്തിക നിരൂപണം:സംസ്‌കാരപഠന വഴികള്‍’,’കാലവും ചരിത്രവും ചലച്ചിത്രനിരൂപണത്തില്‍’, ചലച്ചിത്രനിരൂപണം  : പുതുമേഖലകളും വെല്ലുവിളികളും’ എന്നീ വിഷയങ്ങളില്‍ എം.കെ. രാഘവേന്ദ്ര, ഡോ. ഉമര്‍ തറമേല്‍, കെ.പി. ജയകുമാര്‍, ഐ. ഷണ്‍മുഖദാസ്, ജി.പി. രാമചന്ദ്രന്‍,  സി.എസ്. വെങ്കിടേശ്വരന്‍, വിജയകൃഷ്ണന്‍, ഭരദ്വാജ്‌രങ്കന്‍  (ചെന്നൈ) എന്നിവര്‍ സംസാരിക്കും. നവംബര്‍ 9ന് നടക്കുന്ന സമാപനസമ്മേളനം ഭരദ്വാജ്‌രങ്കന്‍  (ചെന്നൈ) ഉദ്ഘാടനം ചെയ്യും. ഡോ.കെ.എം. ഭരതനന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊ. മധു ഇറവങ്കര, ഡോ.സുധീര്‍ എസ്. സലാം, കെ.പി.ശബരീഷ് എന്നിവര്‍ സംബന്ധിക്കും.