ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘സംസ്കൃതി 2018’  നാളെ (20.07.18) തുടക്കമാകും.

‘സംസ്കൃതി 2018’ നാളെ (20.07.18) തുടക്കമാകും.

സംസ്കാരപൈതൃകപഠനമേഖലകളിലെ പുത്തന്‍പ്രവണതകളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന രണ്ട്  ദിവസത്തെ ദേശീയ സംസ്കാരപൈതൃക സമ്മേളനം സംസ്കൃതി 2018 ജൂലൈ 20 വെള്ളിയാഴ്ച തുടക്കമാകും.  രംഗശാല ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച (20.07.18) 10 മണിക്ക് ബഹു. തുറമുഖ-മ്യൂസിയം- ആര്‍ക്കേവ്സ് വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. സ്കറിയ സക്കറിയ മുഖ്യപ്രഭാഷണം നടത്തും.
ഉദ്ഘാടന ദിവസം ‘പൈതൃകവ്യവസായം’ എന്ന വിഷയത്തില്‍ ഡോ. അജു.കെ. നാരായണന്‍, ഡോ. സ്വരൂപ് റായ്, കെ.വി. സജിത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി ഉസ്താദ് രാജീവ് പുലവരുടെ നേതൃത്വത്തില്‍ തോല്‍പ്പാവകൂത്തും മറ്റ് പരിപാടികളും അരങ്ങേറുന്നതാണ്. രണ്ടാം ദിനമായ 21ന് ‘പൈതൃകവും ജ്ഞാനനിര്‍മിതിയും’, ‘സംസ്കാരപൈതൃകവും സാംസ്കാരിക ചരിത്രവും’, ‘മാതൃഭാഷയും ലിപിയും’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാസമ്മേളനങ്ങള്‍ നടക്കും.