ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ശില്പശാല സമാപിച്ചു

ശില്പശാല സമാപിച്ചു

2020 ~~നവംബര്‍ 11

തിരൂര്‍: രണ്ട് ദിവസമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന അധ്യാപക ശില്പശാല സമാപിച്ചു. കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസകൗണ്‍സിലും സര്‍വകലാശാലയും സംയുക്തമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. സര്‍വകലാശാലയില്‍ നിലവിലുള്ള പാഠ്യപദ്ധതികളെ ഒ.ബി.ഇ വ്യവസ്ഥയിലേക്ക് മാറ്റുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ എങ്ങനെ ആസൂത്രിതമായി മുന്നോട്ടു പോകുന്നതിനാവശ്യമായ പരിശീലനം നല്‍കുവാന്‍ ശില്പശാല സഹായിച്ചു. സര്‍വകലാശാല നാക് അക്രഡിറ്റേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ എത്രയും വേഗത്തില്‍ നടപ്പിലാക്കാനുള്ള നടപടി എടുക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ സമാപനസമ്മേളനത്തില്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഗവേഷണ ഓഫീസര്‍മാരായ ഡോ. മനുലാല്‍ പി. റാം, ഡോ. ഷഫീഖ്.വി. എന്നിവര്‍ ആണ് ശില്പശാലക്ക് നേതൃത്വം നല്‍കിയത്. രജിസ്ട്രാര്‍ ഡോ. ഷൈജന്‍.ഡി, ഐ.ക്യൂ.എ.സി. ഡയറക്ടര്‍ ഡോ.രാജീവ് മോഹന്‍,ഡോ.സി. ഗണേഷ്, ഡോ. അശോക് ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.