ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘വെട്ടത്തുനാട് ചരിത്ര പെരുമ’ വരും തലമുറയ്ക്കുള്ള ചരിത്രരേഖ – കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ്

‘വെട്ടത്തുനാട് ചരിത്ര പെരുമ’ വരും തലമുറയ്ക്കുള്ള ചരിത്രരേഖ – കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ്

2021 ജനുവരി 13

തിരൂര്‍: വെട്ടത്തുനാട് ഇരുപത്തൊന്ന് ദേശങ്ങളിലെ ചരിത്രനിര്‍മ്മിതിയുടെ ആമുഖ വിവരണരേഖയായ ‘വെട്ടത്തുനാട് ചരിത്ര പെരുമ’യുടെ   പ്രകാശനം തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ.എ.എസ്. ആദ്യ കോപ്പി കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസീഷ്യന്‍ ഡോ.പി.മാധവന്‍കുട്ടി വാര്യര്‍ക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു. ചരിത്രത്തിന്‍റെ പ്രാധാന്യം വരും തലമുറയ്ക്ക് മനസിലാക്കി കൊടുക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സംരംഭമാണ് ‘വെട്ടത്തുനാട് ചരിത്ര പെരുമ’ എന്ന് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു കൊണ്ട് കലക്ടര്‍ പറഞ്ഞു. ഈ കൂട്ടായ്മക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ജില്ലയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയാളസര്‍വകലാശാല ചരിത്രപഠനസ്കൂള്‍ ഡയറക്ടറും വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതി ചീഫ് കോ-ഓര്‍ഡിനേറ്ററും ആയ ഡോ. മഞ്ജുഷ ആര്‍ വര്‍മ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ വെട്ടത്തുനാട് ചരിത്രസാംസ്കാരിക സമിതി പ്രസിഡന്‍റ് കെ.കെ. അബ്ദുല്‍  റസാക്ക് ഹാജി, ഡോ. സതീഷ് പി., പ്രൊഫ. ബാബു വി.പി, ഡോ. ശ്രീരാജ് എ.പി., ഡോ.ശ്രീജ എല്‍.ജി, ഷമീര്‍ കളത്തിങ്ങല്‍, അബ്ദുള്ള കെ.സി. എന്നിവര്‍ സംസാരിച്ചു.