ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വെട്ടം: അസമത്വം വെട്ടം: അസമത്വം നിലനില്‍ക്കുന്നതായി പഠനറിപ്പോര്‍ട്ട് 

വെട്ടം: അസമത്വം വെട്ടം: അസമത്വം നിലനില്‍ക്കുന്നതായി പഠനറിപ്പോര്‍ട്ട് 

വെട്ടം പഞ്ചായത്തിലെ മാനവശേഷിവികസന സൂചികകളില്‍ അസമത്വം കൂടിവരികയാണെന്ന് മലയാളസര്‍വകലാശാലയിലെ തദ്ദേശവികസനപഠനം വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. മലയാളസര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ. ടി. ജലീല്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന് നല്‍കിക്കൊണ്ട് മാനവവികസന റിപ്പോര്‍ട്ട് പുറത്തിറക്കി.

പഞ്ചായത്തിലെ 8260 കുടുംബങ്ങളില്‍ ഓരോ വാര്‍ഡില്‍ നിന്നും 10% പേരെ തെരഞ്ഞെടുത്താണ് പഠനം നടത്തിയത്. സ്വന്തമായി ഭൂമിയോ വീടോ വൈദ്യുതിയോ ശുചിതസംവിധാനങ്ങളോ ഇല്ലാത്ത കുടുംബങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇരുപതുശത മാനം കുടുംബങ്ങള്‍ അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ളവരാണ്. നാല്‍പത് ശതമാനം കുടുംബങ്ങള്‍ കുടിവെള്ളപ്രശ്‌നം അനുഭവിക്കുന്നുണ്ട്. 51.19% പേരും ജീവിതശൈലി രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവരാണ്. എന്നാല്‍ 79.3% കുടുംബങ്ങളിലും കമ്പ്യൂട്ടര്‍ സാക്ഷരതയുണ്ട്. 4215കുടുംബങ്ങള്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യവികസനം വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം പഞ്ചായത്ത് പിന്നോക്കാവസ്ഥ നേരിടുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അസി. പ്രൊഫസര്‍ വി. ശ്രീജയുടെ നിര്‍ദ്ദേശത്തില്‍ കെ. വിനീത്, മിന്‍ഹമറിയം താപ്പി, എം. ഷൈജു, വിജീഷ്, മജീദ്, അന്‍വര്‍, എന്‍.യു പ്രസീത എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.