ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പ്രോജക്ടുകൾ-ഭാഷ ശാസ്‌ത്രം

പ്രോജക്ടുകൾ-ഭാഷ ശാസ്‌ത്രം

ഭാഷ ഭേദ സർവേ :മലപ്പുറം

മലയാളത്തിന്റെ ഭാഷാ ഭേദ വൈവിധ്യത്തെ കോർപ്പസ് ഭാഷാ ശാസ്ത്രത്തിന്റെ അനന്ദ സാധ്യതകളുമായി ബന്ധിപ്പിക്കുകയും അത് വഴി കേരളത്തിന്റെ സമഗ്ര ഭാഷാ ചിത്രം വ്യക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഭാഷാ ഭേദ സർവ്വേ ആരംഭിച്ചത് . വിപുലമായ വാമൊഴി ദത്ത ശേഖരമാണ് ഈ പ്രൊജക്റ്റ് ലക്‌ഷ്യം വെക്കുന്നത്. പ്രോജക്ടിന്റെ കീഴിൽ മലപ്പുറം ജില്ലയിലാണ് ആദ്യ ഭാഷാ ഭേദ സർവ്വേ നടത്തിയത്. ജില്ലയിലെ ഭാഷാ പ്രയോഗ വൈവിധ്യം കണ്ടെത്തി ഭാഷാ ഭേദ ഭൂപടം നിര്മിക്കുകയായിരിന്നു സർവേയുടെ ഉദ്ദേശം . ഇതിനായി ഭാഷാ ശാസ്ത്ര വകുപ്പ് ചോദ്യ വലിയും വിശദമായ പാദവാക്യ പട്ടികയും തയ്യാറാക്കിയിരുന്നു .

സമഗ്ര മലയാള നിഘണ്ടു

പൊതുജനങ്ങൾ, ഗവേഷകർ, കമ്പ്യൂട്ടർ ഭാഷ ശാസ്ത്ര വിദഗ്ദർ, ഭാഷ പഠിതാക്കൾ തുടങ്ങി ഏത് മേഖലകളിലുള്ളവർക്കും പ്രയോജനപ്പെട്ടുത്താവുന്ന വിധത്തിലാണ് സമഗ്ര ഓൺലൈൻ മലയാള നിഘണ്ടു വിഭാവന ചെയ്തിരിക്കുന്നത്. ഭാഷാ വിവരങ്ങളും (സ്വന-രൂപിമ- വാക്യ-കാർത്തിക സവിശേഷതകൾ) ഓരോവാക്കിന്റെയും സാമൂഹ്യ ശാസ്ത്ര നരവംശ ശാസ്ത്ര സവിശേഷതകളും ഉൾകൊള്ളിച്ചു തയ്യാറാക്കുന്ന ഇത്തരമൊരു നിഘണ്ടു ഇന്ത്യൻ ഭാഷകളിൽ ആദ്യത്തേതാണ്. നിഘണ്ടു പ്രോജെക്ടിന് നിര്വാഹകനാ മേഖലകൾ രണ്ടാണ്. ഭാഷ മേഖലയും(പദ കോശിമ വിവരണ് ) കമ്പ്യൂട്ടർ മേഖലയും (സോഫ്റ്റ്‌വെയർ )IITK, C- DaC, AUKBS എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് മൂന്നു ഘട്ടങ്ങളിലായി ഈ നിഘണ്ടു പൂർത്തിയാക്കുന്നത്.