ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മെരുക്കലുകള്‍ക്ക് വിധേയമാകാതെ  പൈതൃകങ്ങളെ സംരക്ഷിക്കുക  – ഡോ. സ്കറിയ സക്കറിയ

മെരുക്കലുകള്‍ക്ക് വിധേയമാകാതെ പൈതൃകങ്ങളെ സംരക്ഷിക്കുക – ഡോ. സ്കറിയ സക്കറിയ

മെരുക്കലുകള്‍ക്ക് വിധേയമാകാതെ ശാക്തീകരണത്തിലൂടെ പൈതൃകങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിലൂടെ മൃതമായി കിടക്കുന്ന പൈതൃകത്തെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും ഡോ. സ്കറിയ സക്കറിയ. മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘സംസ്കൃതി2018’ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്കാരപൈതൃകത്തില്‍  ‘താന്തോന്നിത്തര’മുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും  അദ്ദേഹം കുട്ടിച്ചേര്‍ത്തു. തുടര്‍ന്ന്  ‘പൈതൃകവ്യവസായ’ത്തെ ക്കുറിച്ച്  ഡോ. സ്വരൂപ് റായ് (കിറ്റ്സ്,തിരുവനന്തപുരം), കെ.വി. സജിത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ.വി.ശശി അദ്ധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ യോദ്ധാകളരിപ്പയറ്റ് അക്കാദമിയുടെ കളരിപ്പയറ്റും, ഉസ്താദ് രാജീവ് പുലവരുടെ നേതൃത്വത്തില്‍ തോല്‍പ്പാവക്കൂത്തും, വള്ളുവനാട് ‘ചെമ്പരത്തി’ ടീമിന്‍റെ നാടന്‍പാട്ട് പരിപാടിയും നടന്നു. രണ്ടാം ദിവസമായ ഇന്ന് ‘പൈതൃകവും ജ്ഞാനനിര്‍മിതിയും’, ‘സംസ്കാരപൈതൃകവും സാംസ്കാരിക ചരിത്രവും’, ‘മാതൃഭാഷയും ലിപിയും’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാസമ്മേളനങ്ങള്‍ നടക്കും.