ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസർവകലാശാലാ വൈസ്ചാൻസലറായി പ്രൊഫ. (ഡോ)സാബു തോമസ് ചുമതലയേറ്റു.

മലയാളസർവകലാശാലാ വൈസ്ചാൻസലറായി പ്രൊഫ. (ഡോ)സാബു തോമസ് ചുമതലയേറ്റു.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലാ വൈസ് ചാൻസലറുടെ അധികച്ചുമതല മഹാത്മഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ.(ഡോ) സാബു തോമസ് ഏറ്റെടുത്തു. തിങ്കളാഴ്ച എം.ജി. സർവകലാശാലാ ആസ്ഥാനത്ത് മലയാളസർവകലാശാലയിൽ നിന്ന് കൊണ്ടുവന്ന രജിസ്റ്ററിൽ ഒപ്പുവെച്ചാണ് ചുമതലയേറ്റത്.

അധ്യാപന ഗവേഷണമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച  പ്രൊഫസർ (ഡോ.)  സാബു തോമസ് പോളിമർ സയൻസിലും, നാനോ ടെക്നോളജിയിലും നടത്തിയിട്ടുള്ള ഗവേഷണങ്ങൾ ലോക ശ്രദ്ധ നേടിയവയാണ്. അന്താരാഷ്ട്ര  നിലവാരമുള്ള ഗവേഷണ ജേണലുകളിൽ   1200 ലധികം ലേഖനങ്ങളും, സ്വതന്ത്രരചനകളും  എഡിറ്റ് ചെയ്തതുമായ 165 പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ  122 എണ്ണം എച്ച്- ഇൻഡക്സ്  നിലവാരത്തിൽ സ്ഥാനം പിടിച്ചവയാണ്. ഈ പഠനങ്ങളെ മുൻനിറുത്തി 72, 0000 പരാമർശങ്ങൾ ഗവേഷണരചനകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.  രാജ്യാന്തര തലത്തിലും അന്തരാഷ്ട്രതലത്തിലും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള പ്രൊഫസർ സാബു തോമസ് വൈസ്ചാൻസലർ പദവി ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ഇന്ത്യയിലെ അക്കാദമിക് നിലവാരമുള്ള പ്രധാനപ്പെട്ട സർവകലാശാലകളിലൊന്നായി മഹാത്മാഗാന്ധി സർവകലാശാലയെ മാറ്റിത്തീർത്തു. ഫലോന്മുഖ വിദ്യാഭ്യാസപ്രവർത്തനത്തിലുടെ ഉന്നതനിലവാരമുള്ള അക്കാദമിക് സമൂഹത്തെ വാർത്തെടുക്കാനും,  അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.