ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാലയ്ക്ക് യു.ജി.സി (12ബി) അംഗീകാരം

മലയാളസര്‍വകലാശാലയ്ക്ക് യു.ജി.സി (12ബി) അംഗീകാരം

യു.ജി.സിയുടെ സാമ്പത്തിക അംഗീകാരം ഉള്‍പ്പെടെയുള്ള 12ബി അംഗീകാരം മലയാളസര്‍വകലാശാലയ്ക്ക് ലഭിച്ചു. 1956 ലെ യു.ജി.സി ആക്ടിലെ 12ബി അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സര്‍വകലാശാലയാണിത്. ആദ്യമായാണ് കേരളത്തില്‍ ഒരു സര്‍വകലാശാലയ്ക്ക് ഇത്രയും ചുരുങ്ങിയ പ്രവര്‍ത്തനകാലയളവിനുള്ളില്‍ 12ബി അംഗീകാരം ലഭിക്കുന്നത്. അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനമികവ് കണക്കിലെടുത്തുകൊണ്ടാണ് കലാശാലയെ യു.ജി.സി. അംഗീകരിച്ചത്. ഇതോടെ മലയാളസര്‍വകലാശാലയ്ക്ക് മറ്റ് സര്‍വകലാശാലകള്‍ക്കൊപ്പം യു.ജി.സി അംഗീകാരത്തിന്റെ പദവിയിലും തുല്യത കൈവന്നു. സര്‍വകലാശാലയുടെ തുടര്‍ന്നുള്ള വികസനത്തിന് ഈ പദവി സഹായകമാകുമെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.