ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലബാർ പ്രക്ഷോഭം: ശതാബ്ദി അനുസ്മരണ ദേശീയ സെമിനാർ

മലബാർ പ്രക്ഷോഭം: ശതാബ്ദി അനുസ്മരണ ദേശീയ സെമിനാർ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചരിത്രപഠന സ്കൂളും വെട്ടത്തുനാട് ചരിത്ര സാംസ്ക്കാരിക സമിതിയും സംയുക്തമായി നടത്തുന്ന മലബാർ പ്രക്ഷോഭം: ശതാബ്ദി അനുസ്മരണ ദേശീയ സെമിനാറിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിർവഹിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. എഴുത്തച്ഛൻ പഠന കേന്ദ്രം ഡയറക്ടർ ഡോ. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ചരിത്ര പഠനസ്കൂൾ ഡയറക്ടർ ഡോ. ശ്രീജ. എൽ ജി , അധ്യാപക പ്രതിനിധി ശ്രീ. കെ.വി.ശശി , ജീവനക്കാരുടെ പ്രതിനിധി ശ്രീ. സ്റ്റാലിൻ വി, സെമിനാർ കോർഡിനേറ്റർ ഡോ. മഞ്ജുഷ. ആർ.വർമ്മ, വെട്ടത്തുനാട് ചരിത്ര സാംസ്ക്കാരിക സമിതി പ്രസിഡന്റ് കെ.കെ.അബ്ദുൾ റസാഖ് ഹാജി, വിദ്യാർത്ഥി പ്രതിനിധി അജിൻ . ജി.നാഥ്, സുജീഷ് രാജു ചാത്തങ്ങാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

ഡോ. പി.ശിവദാസൻ എഡിറ്റു ചെയ്ത മലബാർ കലാപം – സിനിമ സമൂഹം ജീവിതം, ഡോ. കെ.ഗോപിഗോപാലൻകുട്ടി എഡിറ്റുചെയ്ത മലബാർ കലാപം – 1921 ചരിത്ര രചന വിജ്ഞാനീയം , ഡോ.കെ.എം. അനിൽ എഡിറ്റു ചെയ്ത മലബാർ കലാപം – സാംസ്ക്കാരിക മാനങ്ങൾ , സി.പി.അബ്ദുൽ മജീദ് എഡിറ്റു ചെയ്ത മലബാർ കലാപം – സർക്കാർ രേഖകളിൽ എന്നീ നാലു പുസ്തകങ്ങളുടെ പ്രകാശന കർമ്മം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിർവഹിച്ചു. തുടർന്ന് നടന്ന സെമിനാറിന്റെ രണ്ടാം സെഷനിൽ ‘മലബാറിനെ പിടിച്ചുലച്ച മഞ്ചേരി സമ്മേളനം എന്ന വിഷയത്തിൽ പ്രൊഫ. പി.ശിവദാസൻ പ്രഭാഷണം നടത്തി . ഡോ. അശോക് ഡിക്രൂസ് അധ്യക്ഷനായിരുന്നു. തുടർന്ന് കെ.പി. രാമനുണ്ണി രചിച്ച ‘വാരിയംകുന്നത്ത് വീണ്ടും ‘ എന്ന കഥയുടെ ശബ്ദാവിഷ്ക്കാരവും ഫൈസൽ കന്മനവും സംഘവും അവതരിപ്പിച്ച “1921 – ഇശൽ ചരിത്രം : പാട്ടും പറച്ചിലും ” എന്നീ രണ്ട് കലാപരിപാടികൾ നടന്നു. സെമിനാറിന്റെ മൂന്നാം സെഷനിൽ “1921- മലബാർ സമരം: ചരിത്ര രചന വിഞ്ജാനീയം എന്ന വിഷയത്തിൽ പ്രൊഫ..കെ.ഗോപാലൻ കുട്ടി സംസാരിച്ചു. ചടങ്ങിൽ ഡോ. അമ്യത കെ.എ അധ്യക്ഷസ്ഥാനം വഹിച്ചു. ഡോ. കെ. ബാബുരാജിന്റെ അധ്യക്ഷതയിൽ നടന്ന നാലാമത്തെ സെഷനിൽ മലബാർ കലാപവും മാധ്യമങ്ങളും എന്ന വിഷയത്തിൽ ഡോ.പി.പി.അബ്ദുൾ റസാഖ് സംസാരിച്ചു.എസ്. രാജേന്ദു രചിച്ച ‘വെട്ടത്തുനാട് ചെപ്പേടുകൾ ‘ എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ എഴുത്തച്ഛൻ പഠനസ്കൂൾ ഡയറക്ടർ ഡോ.കെ.എം. അനിൽ ചേലേമ്പ്രക്കു നൽകി പ്രകാശനം ചെയതു. ചടങ്ങിൽ ചെപ്പേടുകളുടെ സൂക്ഷിപ്പുകാരൻ ശ്രീ. നടുവത്ത് കദംബൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. ഡോ.എം.ആർ.രാഘവാര്യർ ആലത്തൂർ മണിപ്രവാളത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തി. വെട്ടത്തു നാടിന്റെ സാംസ്ക്കാരിക മാനങ്ങൾ എന്ന വിഷയത്തിൽ ഡോ. ലാലു കീഴേപ്പാട്ട് സംസാരിച്ചു. മൂന്നു ദിവസം നടക്കുന്ന സെമിനാറിൽ കോഴിക്കേട് സർവകലാശാല ചരിത്ര വിഭാഗം സംഘടിപ്പിക്കുന്ന പുരാരേഖകളുടെ പ്രദർശനവും, പുസ്തക പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.