ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഭിന്നശേഷിക്കാര്‍ക്കായി വരം’ 17 ; മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.

ഭിന്നശേഷിക്കാര്‍ക്കായി വരം’ 17 ; മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.

മലയാളസര്‍വകലാശാലയിലെ കാറ്റാടിക്കൂട്ടം പാലിയേറ്റീവ്‌കെയര്‍ ഫോറം, എന്‍.എസ്.എസ് യൂണിറ്റ്, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ പരിപാടികള്‍-   വരം ’17-  ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2 മണിക്ക് കലാശാല ക്യാമ്പസില്‍ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സി. മമ്മുട്ടി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍  നടക്കുന്ന ചടങ്ങില്‍ കെ.ജയകുമാര്‍, വൈശാഖന്‍, ജില്ലാകലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ട് വേദികളില്‍ സാംസ്‌കാരിക-സഹൃദയ കൂട്ടായ്മകള്‍, സെമിനാറുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, ഓപ്പണ്‍ഫോറം, മെഡിക്കല്‍ക്യാമ്പ്, പുസ്തകമേള, ചിത്രപ്രദര്‍ശനം, കലാസന്ധ്യ എന്നിവയുമായി വരം രണ്ടുനാള്‍ നീണ്ടു നില്‍ക്കും.  ഡിസംബര്‍ രണ്ടിന് കാലത്ത് ഒമ്പത് മണിക്ക് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതോടെ ദിനാചരണപരിപാടികള്‍ക്ക് തുടക്കമാകും. ചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ എസ്.ഗിരീഷ് പുസ്തകമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന സെമിനാറുകള്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം, സാമൂഹ്യസുരക്ഷാമിഷന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ഓപ്പണ്‍ഫോറം ജില്ലാകലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. അഞ്ച് മണിക്ക് പബ്ലിക്ക്‌റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി.സുഭാഷ് ഐ.എ.എസ് ഭിന്നശേഷിക്കാര്‍ പങ്കെടുക്കുന്ന കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.  ഡിസംബര്‍ മൂന്നിന് കാലത്ത് ഒമ്പത് മണിമുതല്‍ ഡന്റല്‍ക്യാമ്പ് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പത്ത് മണിക്ക് കേരള പ്ലാനിങ് കമ്മീഷന്‍ അംഗം ഡോ. കെ.പി അരവിന്ദന്‍ ആരോഗ്യസെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് രണ്ട് മണിക്ക് സഹൃദയ സംഗമവും, 4.30 ന് മൈന്റ് പവര്‍ പ്രോഗ്രാമും ബോഡിഷോയും നടക്കും. അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. 5.30 ന് ഗസല്‍ സന്ധ്യയില്‍ ഫിറോസ് ബാബു, സരിതാ റഹ്മാന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.