ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

ചലച്ചിത്രം വിനോദം എന്ന രൂപത്തില്‍ നിന്ന് മാറി ഗൗരവതരമായ പഠനശാഖയായി മാറിയതില്‍ ചലച്ചിത്രമേളകള്‍ക്ക് ഏറെ പങ്കുണ്ടെന്ന്  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ .  ‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബഹുജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമായ സിനിമ ജീവിതത്തിന്‍റെ അതിസൂക്ഷ്മമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും വാണിജ്യ സിനിമകളിലൂടെ ആവിഷ്കൃതമാകുന്ന   ബിംബങ്ങളുടെ കെണികളില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യധാര സിനിമകളെ ചോദ്യം ചെയ്തുകൊണ്ടാണ് തന്‍റെ ഓരോ സിനിമയും സംവിധാനം ചെയ്യുന്നതെന്നും അതിലൂടെ തന്നില്‍ തന്നെ ഒരു മാറ്റം ഉണ്ടാക്കണമെന്ന ഉറപ്പിന്‍മേലാണ് അവ  നിര്‍മിച്ചിട്ടുള്ളതെന്നും  പ്രശസ്ത സംവിധായകന്‍ സുദേവന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ‘അകത്തോ പുറത്തോ’എന്ന ചിത്രം ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് സംവിധായകനുമായി മുഖാമുഖം പരിപാടിയും നടന്നു.
സര്‍വകലാശാലയിലെ ചിത്രശാല, രംഗശാല, അരവിന്ദന്‍ ഹാള്‍, പി.എ ബക്കര്‍ ഹാള്‍ എന്നീ നാലു തീയറ്ററുകളിലായിട്ടാണ് പ്രദര്‍ശനം നടക്കുന്നത്. നാളെ  വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍  ഉദ്ഘാടനം ചെയ്യും. സമാപനചിത്രമായി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’ പ്രദര്‍ശിപ്പിക്കും.