ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘തണ്ണീര്‍ത്തടങ്ങളിലെ ജൈവസ്പന്ദനങ്ങള്‍’ പ്രഭാഷണം നടത്തി

‘തണ്ണീര്‍ത്തടങ്ങളിലെ ജൈവസ്പന്ദനങ്ങള്‍’ പ്രഭാഷണം നടത്തി

തിരൂര്‍: ലോകതണ്ണീര്‍ത്തട ദിനാചരണത്തിന്‍റെ ഭാഗമായി തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജന്തുശാസ്ത്രവിഭാഗം അസി.പ്രൊഫസര്‍ ഡോ. അഭിലാഷ് ആര്‍ ‘തണ്ണീര്‍ത്തടങ്ങളിലെ ജൈവസ്പന്ദനങ്ങള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പഠനസ്കൂള്‍ ഡയറക്ടര്‍ ഡോ. ജയ്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗൂഗിള്‍മീറ്റ് വഴി നടത്തിയ പരിപാടിയില്‍ വിവിധസര്‍വകാലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. ഡോ.സബ്ന വി, മുബസ്മില എന്നിവര്‍ സംസാരിച്ചു.