ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഗതാഗത സംസ്‌കാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം – അനസ് മുഹമ്മദ്

ഗതാഗത സംസ്‌കാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം – അനസ് മുഹമ്മദ്

  ഗതാഗത സംസ്‌കാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ട്രാഫിക് സംബന്ധമായിട്ടുള്ള വിദ്യാഭ്യാസം വേണ്ടത്ര രീതിയില്‍ ജനങ്ങളില്‍ എത്തുന്നില്ലെന്നും തിരൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (എം.വി.ഐ)  അനസ് മുഹമ്മദ്.  മലയാളസര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന റോഡുസുരക്ഷ വാരാചരണപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
                            ഗതാഗതസംസ്‌കാരം താഴ്ന്ന തലത്തിലായതുകൊണ്ടാണ് നിയന്ത്രിക്കാന്‍ പറ്റാത്തതരത്തില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ വി. സ്റ്റാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് അഷ്‌റഫ് (അസി. എം.വി.ഐ), ഗോപകുമാര്‍ (എം.വി.ഐ), (എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മ്മാരായ മഞ്ജുഷ ആര്‍ വര്‍മ, ആര്‍.ധന്യ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് സെക്രട്ടറി കെ.ഹര്‍ഷ നന്ദി പറഞ്ഞു.