ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഓർമ്മകളുടെ വെളിച്ചത്തിൽ ഓർച്ച; മലയാള സർവകലാശാലയുടെ പത്താം വാർഷികത്തിനും, മലയാള വാരാഘോഷത്തിനും തുടക്കം കുറിച്ചു.

ഓർമ്മകളുടെ വെളിച്ചത്തിൽ ഓർച്ച; മലയാള സർവകലാശാലയുടെ പത്താം വാർഷികത്തിനും, മലയാള വാരാഘോഷത്തിനും തുടക്കം കുറിച്ചു.

തിരൂർ; തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷികാഘോഷത്തിനും മലയാള വാരാഘോഷത്തിനും തുടക്കമായി. ഓർച്ച എന്ന് പേരിട്ടിരിക്കുന്ന ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. എം . കെ ജയരാജ് നിർവഹിച്ചു. എഴുത്തച്ഛൻ പഠനസ്കൂൾ ഡയറക്ടർ ഡോ. കെ . എം അനിൽ സ്വാഗതം ആശംസിച്ച ചടങ്ങിന് സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ അദ്ധ്യക്ഷത വഹിച്ചു. സി . എം മുരളീധരൻ മുഖ്യപ്രഭാഷണം നടത്തുകയും സർവകലാശാല രജിസ്ട്രാർ ഡോ. പി . എം റെജിമോൻ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുകക്കുകയും ചെയ്തു. ചടങ്ങിന് ഐ ക്യു ആർ സി ഡയറക്ടർ ഡോ. ആർ രാജീവ് മോഹനും, പൊതുസഭാംഗം അനീഷ് വി പിയും ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ അഫ്സൽ ചടങ്ങിന് നന്ദി അർപ്പിച്ചു.

വൈജ്ഞാനിക വിഷയങ്ങളിലും, ശാസ്ത്ര വിഷയങ്ങളിലും മലയാളത്തിനുള്ള പ്രാധാന്യവും. ഭാഷ അവകാശമായി മാറേണ്ടുന്നതിന്റെ ആവിശ്യകതയും ശാസ്ത്ര ഭാഷയായി മലയാളം വളരണമെന്നും ചൂണ്ടിക്കാട്ടിയ സമ്മേളനത്തിനോടനുബന്ധിച്ച് വൈജഞാനിക മേഖലയുമായി ബന്ധപ്പെട്ട പരിപാടികളും എഴ് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്.

അന്തർവൈജ്ഞാനിക സമ്മേളനവും, സർവകലാശാല വിദ്യാർത്ഥികളുടെ കലാപരിപാടികളും, കേരളസാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദുരവസ്ഥ ചണ്ഡാലഭിക്ഷുകി നൂറാം വാർഷിക സെമിനാറും, കാമ്പസ് നാടകവും, ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ പടയണിയും, ലൈബ്രറി വിഭാഗം സംഘടിപ്പിക്കുന്ന പുസ്തകോത്സവവും അടക്കം എഴ് ദിവസം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളാണ് സർവകലാശാലയിൽ സംഘടിപ്പിച്ചിരിക്കുന്നത്.