ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

അറബിമലയാളഭാഷയില്‍  തെളിയുന്നത് നാടിന്റെ ജീവിതം: മന്ത്രി

അറബിമലയാളഭാഷയില്‍ തെളിയുന്നത് നാടിന്റെ ജീവിതം: മന്ത്രി

അറബിമലയാളഭാഷയിലെ കൃതികള്‍ ഒരു സമൂഹത്തിന്റെ സര്‍ഗ്ഗപ്രപഞ്ച മാണ് തുറന്നുതരുന്നതെന്നും ഒരു നാടിന്റെയും ജനതയുടെയും ജീവിതമാണ് അവയില്‍ ഈടുവെയ്പ്പുകളായി സൂക്ഷിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ അറബിമലയാളകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബിമലയാളഭാഷയിലെ കൃതികള്‍ ഒരു സമൂഹത്തിന്റെ സര്‍ഗ്ഗപ്രപഞ്ച മാണ് തുറന്നുതരുന്നതെന്നും ഒരു നാടിന്റെയും ജനതയുടെയും ജീവിതമാണ് അവയില്‍ ഈടുവെയ്പ്പുകളായി സൂക്ഷിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ അറബിമലയാളകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുസ്ലിം നവോത്ഥാനകാലത്ത് പാരമ്പര്യവാദികള്‍ അറബിമലയാളത്തെ പിന്‍തുണച്ചില്ലെന്ന് മന്ത്രി പറഞ്ഞു. അറബിമലയാളം യാഥാസ്ഥിതികരുടെ ഭാഷയാ ണെന്ന് പ്രചാരണമുണ്ടായി. മതപാഠശാലകളില്‍ നിന്ന് ഈ ഭാഷ ഒഴിവാക്കപ്പെട്ടു. മലയാളഭാഷയുടെ പൊതുധാരയിലേക്ക് മുസ്ലിം സമൂഹത്തെ കൊണ്ടുവരാന്‍ ഇത് സഹായിച്ചെങ്കിലും മലയാളിയുടെ സാംസ്‌കാരിക ഭൂമികയെ നിര്‍ണ്ണയിച്ച അറബിമലയാളഭാഷാകൃതികള്‍ അവഗണിക്കപ്പെടുകയായിരുന്നു.  ചരിത്രത്തെ അടുത്തറിയുമ്പോഴും മനസ്സിലാക്കുമ്പോഴുമാണ് തെറ്റിദ്ധാരണ കള്‍ ഇല്ലാതാവുന്നതെന്നും തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കി.  സി. മമ്മൂട്ടി എം. എല്‍. എ. യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി. കെ. ഹംസ മുഖ്യപ്രഭാഷണം നടത്തി. പുതിയ കേന്ദ്രത്തിന്റെ ഗവേഷണ – പഠനങ്ങള്‍ക്കായി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ 1500 ഓളം വരുന്ന അറബിമലയാള കൃതികളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുമെന്നും ഈ മേഖലയില്‍ അന്വേഷണം നടത്തിയ ആളെന്ന നിലയില്‍ സ്വന്തം സേവനം സര്‍വ്വാത്മനാ കലാശാലയ്ക്ക് നല്‍കുമെന്നും ടി. കെ. ഹംസ പറഞ്ഞു. കലാശാലയിലെ തദ്ദേശപഠനവിഭാഗം തയ്യാറാക്കിയ വെട്ടം പഞ്ചായത്തിലെ  മാനവവികസന റിപ്പോര്‍ട്ടിന്റെ പ്രകാശനവും മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിച്ചു. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ഡോ. എം. ശ്രീനാഥന്‍, പ്രൊഫ. ടി. പി കുഞ്ഞിക്കണ്ണന്‍, അസി. പ്രൊഫ. വി. ശ്രീജ, ഡോ. സി. സെയ്തലവി എന്നിവര്‍ സംസാരിച്ചു.