ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സോഷ്യോളജി വിഭാഗത്തിന്റെ പ്രഭാഷണപരമ്പര

സോഷ്യോളജി വിഭാഗത്തിന്റെ പ്രഭാഷണപരമ്പര

തിരൂര്‍: ദളിതര്‍ക്കുവേണ്ടി ശബ്ദിച്ച ആള്‍ എന്ന നിലയ്ക്കല്ല രാഷ്ട്രശില്പിയായ ഡോ.അംബേദ്ക്കറെ വിലയിരുത്തേണ്ടതെന്നും ദേശീയവാദിയും നവോത്ഥാനനായകനുമായി വേണം അദ്ദേഹത്തെ കാണാനെന്നും  ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍    ഡോ. ഹരീഷ് വങ്കടെ. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍  നടത്തുന്ന പ്രഭാഷണപരമ്പരയില്‍  ‘മതേതരത്വ സങ്കല്‍പവും സാമൂഹ്യനീതിയും’എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മബോധത്തിലേക്കുയര്‍ത്തുന്ന കര്‍ത്തൃത്വത്തില്‍പ്പെട്ട ആദ്യകാലകൃതികളെ  സാഹിത്യചരിത്രം തമസ്കരിച്ചുവെന്നും സ്ഥാപനവല്‍ക്കരണമാണ് ഇത്തരം കൃതികളെ  പുറംതള്ളിയതെന്നും  ‘സാമൂഹ്യ നീതിയുടെ മലയാളഭാവന: ആദ്യകാലസാഹിതീയ പൊതുമണ്ഡലം നല്‍കുന്ന സൂചനകള്‍’എന്ന വിഷയത്തില്‍  സംസാരിച്ചുകൊണ്ട്  സര്‍വകലാശാല എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.എം.അനില്‍. ഡോ.ജോണി സി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.എസ്. ഹക്കീം സ്വാഗതവും സൂസമ്മ നന്ദിയും പറഞ്ഞു.