ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വിക്കിപീഡിയ പഠനശിബിരം

വിക്കിപീഡിയ പഠനശിബിരം

ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2017 ജൂലൈ 3-10 തീയതി മലയാളസര്‍വകലാശാലയില്‍ വച്ച് വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിച്ചു. ഉദ്ഘാടനകര്‍മ്മം ചിത്രശാലയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാര്‍ നിര്‍വഹിച്ചു. ചരിത്രവിഭാഗം മേധാവി പ്രഫ. എം.ആര്‍. രാഘവവാരിയര്‍ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ചു. ചരിത്രവിഭാഗം അധ്യാപിക ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. രണ്ടാംവര്‍ഷ ചരിത്രവിദ്യാര്‍ഥി കമറുദ്ദീന്‍ ചടങ്ങില്‍ പ്രഭാഷകരെ പരിചയപ്പെടുത്തി. ചരിത്രവിഭാഗം അധ്യാപിക ഡോ. ശ്രീജ എല്‍.ജി. ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു. ഉച്ചതിരിഞ്ഞ് ഇര്‍ഫാന്‍ ഇബ്രാഹിം, അക്ബര്‍ അലി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. നാല്പതോളം കുട്ടികള്‍ പഠനക്ലാസ്സില്‍ പങ്കെടുത്തു.