ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

രക്തദാനക്യാമ്പ് നടത്തി

രക്തദാനക്യാമ്പ് നടത്തി

മലയാളസര്‍വകലാശാലയിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ ക്യാമ്പസില്‍ നടത്തിയ രക്തദാനക്യാമ്പ് രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷ കേന്ദ്രീകൃതമായി സെമസ്റ്റര്‍ സമ്പ്രദായം മാറികൊണ്ടിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തങ്ങള്‍ പ്രശംസിനീയമാണ് അദ്ദേഹം പറഞ്ഞു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജ്യോതിസിന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ കാലത്ത് ഒമ്പത് മണിമുതല്‍ നടന്ന ക്യാമ്പില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി. എന്‍. എസ്.എസ് കോര്‍ഡിനേറ്റര്‍ ഡോ. അശോക് ഡിക്രൂസ്, പ്രോഗ്രാം ഓഫീസര്‍ ആര്‍. ധന്യ, എച്ച്.ഡി.എഫ്.സി. ബാങ്ക് ബ്രാഞ്ച് മാനേജര്‍ രഞ്ജിത്ത്, ഓപ്പറേഷന്‍ മാനേജര്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. , എന്‍.എസ്.എസ് സെക്രട്ടറി എസ്. അതുല്യ നന്ദി പറഞ്ഞു.