ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

യൂണിയന്‍ സ്റ്റേജിതര  മത്സരങ്ങള്‍ക്ക് തുടക്കമായി.

യൂണിയന്‍ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കമായി.

മലയാളസര്‍വകലാശാല  ഈ വര്‍ഷത്തെ യൂണിയന്‍ കലോത്സവം ‘അഴിഞ്ഞാട്ടം’  സ്റ്റേജിതര മത്സരങ്ങള്‍ക്ക്  തുടക്കമായി. സര്‍വകലാശാല രംഗശാലയില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ചിത്രകാരനും കലാകാരനുമായി പ്രണവ് നിര്‍വഹിച്ചു.  ഇരു കൈകളും ഇല്ലാത്ത പ്രണവ് കാല്‍ കൊണ്ട് ചിത്രംവരച്ച് കൊണ്ടാണ് സ്റ്റേജിതരമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തന്‍റെ തളര്‍ച്ചകളെ ഉയര്‍ച്ചകളായി കാണാന്‍ പറ്റിയതുകൊണ്ടുമാത്രമാണ് താന്‍ ഇന്നത്തെനിലയില്‍ എത്തിയത് എന്നും പ്രണവ് പറഞ്ഞു.
സ്റ്റാഫ് അഡ്വൈസര്‍ ഡോ. പി.ശ്രീരാജ്, ഫൈന്‍ ആട്സ് അഡ്വൈസര്‍ ഡോ. റോഷ്നി സ്വപ്ന, വിദ്യാര്‍ത്ഥി ക്ഷേമ ഡയറക്ടര്‍ ഡോ. പി. സതീഷ്, സംഘാടകസമിതി കണ്‍വീനര്‍ അനന്ദന്‍, ജോയിന്‍റ് സെക്രട്ടറി നജ്മത്ത്, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി പഞ്ചമി  എന്നിവര്‍ സംസാരിച്ചു.