ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മാധ്യമദിനം: പോസ്റ്റര്‍ രചന  പ്രസംഗമത്സരങ്ങള്‍ സംഘടിപ്പിച്ചു

മാധ്യമദിനം: പോസ്റ്റര്‍ രചന പ്രസംഗമത്സരങ്ങള്‍ സംഘടിപ്പിച്ചു

ദേശീയമാധ്യമദിനത്തോടനുബന്ധിച്ച് മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗം ‘മാധ്യമപ്രവര്‍ത്തനവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ പ്രസംഗ, പോസ്റ്റര്‍ രചനാമത്സരങ്ങള്‍ സംഘടിപ്പിച്ചു. മാധ്യമങ്ങളുടെ സാമൂഹ്യദൗത്യം വെളിവാക്കിയ പോസ്റ്റര്‍ രചനാമത്സരം ശ്രദ്ധേയമായി. തദ്ദേശവികസന പഠനവകുപ്പിലെ വി.പി. അനീഷ് പോസ്റ്റര്‍ രചനയിലും സാഹിത്യപഠനവിഭാഗത്തിലെ മിഥുന ബാലകൃഷ്ണന്‍ പ്രസംഗ മത്സരത്തിലും ഒന്നാം സ്ഥാനം നേടി. സാഹിത്യരചനാ വിഭാഗത്തിലെ ആദിലാകബീറിനാണ് പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം. മാധ്യമപഠനവിഭാഗം മേധാവി ഡോ. രാജീവ് മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനത്തില്‍ സമ്മാനങ്ങള്‍ നല്‍കി.