ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസർവകലാശാല :ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും , വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരകളുടെ പ്രകാശനവും നടത്തി.

മലയാളസർവകലാശാല :ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും , വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരകളുടെ പ്രകാശനവും നടത്തി.

2022 മേയ് 17

തിരൂര്‍: കേരളസര്‍ക്കാറിന്‍റെ രണ്ടാം നൂറ് ദിന കര്‍മ്മപരിപാടിയില്‍ മലയാളസര്‍വകലാശാല പൂര്‍ത്തിയാക്കിയ ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ  ഉദ്ഘാടനവും വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരയുടെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു.  വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയില്‍ പ്രൊഫ. കെ.എം. അനില്‍, നിര്‍വാഹകസമിതി അംഗങ്ങളായ ഡോ. സി. രാജേന്ദ്രന്‍, ഡോ. കെ.കെ.എന്‍. കുറുപ്പ്, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. പി.എം. റെജിമോന്‍, മരിയറ്റ് തോമസ് (ഫിനാന്‍സ് ഓഫീസര്‍), നൗഷാദ് നെല്ലാഞ്ചേരി (പ്രസിഡണ്ട്, വെട്ടം ഗ്രാമപഞ്ചായത്ത്), ഫൗസിയ നാസര്‍ എ.പി. (ബ്ലോക്ക് പഞ്ചായത്ത് അംഗം), ഡോ.കെ.വി.ശശി തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ സര്‍ക്കാറിന്‍റെ അവസാനവര്‍ഷം ഉന്നതവിദ്യാഭ്യാസമേഖലയില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചതിന്‍റെ ഭാഗമായാണ് മലയാളസര്‍വകലാശാലയ്ക്ക് താരതമ്യ-വിവര്‍ത്തന പഠന കോഴ്സ് അനുവദിച്ചത്. ഇതേത്തുടര്‍ന്ന് എഴുത്തച്ഛന്‍ പഠന കേന്ദ്രം  എഴുത്തച്ഛന്‍ പഠനസ്കൂളിലാണ് താരതമ്യ- വിവര്‍ത്തനപഠനത്തില്‍ ഗവേഷണ കോഴ്സുകള്‍ ആരംഭിച്ചിട്ടുള്ളത് . പ്രസ്തുത മേഖലയില്‍ ഈ വര്‍ഷം ആരംഭിക്കുന്ന ബിരുദാനന്തര ബിരുദകോഴ്സിന്‍റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ കഴിവുറ്റ വിവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. വിവര്‍ത്തന- താരതമ്യ പഠനത്തിലെ സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചയോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രോഗ്രാമില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രോഗ്രാം ആരംഭിക്കുന്നത്. പുസ്തകപ്രകാശനത്തിന്‍റെ ഭാഗമായി ഡോ. പി.എം.ഗിരീഷ് രചിച്ച സാഹിത്യവായനയുടെ ജീവശാസ്ത്രം, ആശാന്‍ ലോകാനുരാഗത്തിന്‍റെ കവി (എഡിറ്റര്‍: ഡോ.ടി. അനിതകുമാരി ) എന്നീ പുസ്തകങ്ങളും സമീക്ഷ (വാല്യം 4), പൈതൃക വിമര്‍ശം(വാല്യം 3), തുഞ്ചത്തെഴുത്തച്ഛന്‍ ഗവേഷണപത്രിക (വാല്യം 2), എന്നീ  ഗവേഷണപത്രികകള്‍ പ്രകാശനം ചെയ്തു. ഡിജിറ്റൈസേഷന്റെ ഭാഗമായി വിദ്യാർത്ഥികളുടെ അപേക്ഷ സ്വീകരിക്കൽ മുതൽ ഫീസ് അടവാക്കൽ , പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, മാർക്ക്‌ ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും വിതരണം അടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈൻ ആയി സർവകലാശാലക്ക് ചെയ്യാൻ സാധിക്കും. തുടർന്ന് ഇ – ഫയലുകൾ വഴി സർവകലാശാലയുടെ ഭരണപ്രവർത്തനങ്ങളും നടപ്പിലാക്കും.