ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാല യൂണിയന്‍ കലേത്സവം  ‘ഒച്ച 2019’ ന് തുടക്കമായി

മലയാളസര്‍വകലാശാല യൂണിയന്‍ കലേത്സവം ‘ഒച്ച 2019’ ന് തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല യൂണിയന്‍ കലോത്സവം ‘ഒച്ച2019’ന് തുടക്കമായി. ഭൗതികതയെ പണയം വെക്കാനുള്ള പലതരം പ്രവര്‍ത്തനങ്ങള്‍ അധികാരശക്തികള്‍ മെനയുമ്പോഴും സര്‍ഗാത്മകതയിലൂടെ പ്രതിരോധത്തിന്‍റെ വിശാലമായ ഇടമാണ് കലോത്സവങ്ങള്‍ നല്‍കുന്നതെന്ന് പരിപാടിയുടെ  ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍  പറഞ്ഞു. സംസ്ഥാനമനുഷ്യാവകാശ സംരംക്ഷണ സമിതി അംഗവും പ്രവര്‍ത്തകയുമായ റിയ ഇഷ കലോത്സവത്തിന്‍റെ മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിയന്‍ ചെയര്‍മാന്‍ നന്ദുരാജിന്‍റെ ആദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. രാജീവ് മോഹന്‍, ഡോ. സ്മിത കെ. നായര്‍, വിനീത്, ശില്പ എന്നിവര്‍ സംസാരിച്ചു.