ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

തുഞ്ചത്തെഴുത്തച്ഛന് മലയാളസര്വകലാശാല 2020-21 അധ്യയനവര്ഷത്തിലേക്കുള്ള ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം (സാഹിത്യരചന), എം.എ. മലയാളം (സംസ്കാരപൈതൃകപഠനം), എം.എ. ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്സ്, എം.എ./എം.എസ്സി പരിസ്ഥിതിപഠനം, എം.എ. വികസനപഠനം (തദ്ദേശവികസനം), എം.എ. ചരിത്രം, എം.എ. സാമൂഹ്യശാസ്ത്രം (സോഷ്യോളജി), എം.എ. ചലച്ചിത്രപഠനം എന്നീ പത്ത് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ കോഴ്സിലും പരമാവധി 20 പേര്ക്കാണ് പ്രവേശനം നല്കുക. കോഴ്സുകളില് പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാനയോഗ്യത ഏതെങ്കിലും അംഗീകൃത സര്വകലാശാലയില് നിന്നും നേടിയ ബി.എ/ ബി.എസ്സി/ ബികോം ബിരുദമായിരിക്കും. എന്നാല് എം.എസ്സി പരിസ്ഥിതിപഠന കോഴ്സിന് പ്ലസ്ടു തലത്തില് സയന്സ് ഐഛിക വിഷയമായി പഠിച്ചിട്ടുള്ള ഏത് ബിരുദധാരികള്ക്കും, ബിരുദ പരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവര്ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര് 2020 ഏപ്രില് 01ന് 28 വയസ്സ് കഴിഞ്ഞവരാകരുത്. (പട്ടികജാതി/പട്ടികവര്ഗ്ഗം/ഭിന്നശേഷിയുളളവര് എന്നിവര്ക്ക് 30 വയസ്സ് വരെയാകാം). ഓരോ കോഴ്സിനും അഭിരുചി നിര്ണയിക്കുന്ന പ്രവേശനപ്പരീക്ഷ എഴുതേണ്ടതാണ്. ഒരാള്ക്ക് പരമാവധി മൂന്ന് കോഴ്സുകള്ക്ക് പ്രവേശനപ്പരീക്ഷ എഴുതാവുന്നതാണ്. സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവര് അഞ്ചു പുറത്തില് കവിയാത്ത അവരുടെ ഏതെങ്കിലും രചന (ഒരു കഥ/രണ്ട് കവിത/നിരൂപണം) നിര്ബന്ധമായും അഭിരുചിപരീക്ഷാ സമയത്ത് കൊണ്ടുവരികയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം അത് സമര്പ്പിക്കുകയും ചെയ്യേണ്ടതാണ്. (പ്രസ്തുത രചനയില് പേര് എഴുതാന് പാടില്ല.) . വയസിളവിനും സംവരണാനുകൂല്യത്തിനും അര്ഹതയുള്ളവര് / അവ തെളിയിക്കുന്ന രേഖകള്, നോണ്ക്രിമിലയര് സര്ട്ടിഫിക്കറ്റ്, ബിരുദ പരീക്ഷയുടെ മാര്ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സല് പ്രവേശനസമയത്ത് ഹാജരാക്കണം. പരീക്ഷാകേന്ദ്രം, സ്ഥലം, തീയ്യതി, സമയം, എന്നീ വിശദാംശങ്ങള് ഹാള് ടിക്കറ്റില് കാണിക്കുന്നതാണ്. പരീക്ഷാകേന്ദ്രം തിരൂര് ആയിരിക്കും. അപേക്ഷകരുടെ ബാഹുല്യവും, പരീക്ഷാകേന്ദ്രത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് കോഴിക്കോടും എറണാകുളത്തും പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തില് പിന്നീട് തീരുമാനം എടുക്കുന്നതായിരിക്കും. അപേക്ഷാ ഫീസ് കോഴ്സ് (ഒന്നിന്) 350 രൂപ , കോഴ്സ് (രണ്ട്, മൂന്ന്) 700 രൂപയും (പട്ടികജാതി/പട്ടികവര്ഗ്ഗ/ഭിന്നശേഷിയുള്ള അപേക്ഷകര്ക്ക് (പേഴ്സണ്സ് വിത്ത് ഡിസെബിലിറ്റീസ് അക്ട് അനുസരിച്ച്) കോഴ്സ് (ഒന്നിന്) 150 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) 300 രൂപയുമാണ്. അപേക്ഷ ഫീസ് മലയാളസര്വകലാശാലയുടെ അക്കൗണ്ടിലേക്ക് (അക്കൗണ്ട് നമ്പര്: 32709117532, എസ്.ബി.ഐ. തിരൂര് ടൗണ് ശാഖ,IFS Code: SBIN0008678) അടക്കേണ്ടതാണ്. അപേക്ഷകള് ഓണ്ലൈനായും തപാല് വഴിയും, സര്വകലാശാലയില് നേരിട്ട് ഫീസടച്ചും സമര്പ്പിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2020 മെയ് 26. പ്രവേശനപ്പരീക്ഷ 2020 ജൂണ് 06ന് നടക്കുന്നതായിരിക്കും. പരീക്ഷ കേന്ദ്രം, പരീക്ഷ തിയതി എന്നിവയില് എന്തെങ്കിലും മാറ്റം വരുത്തേണ്ടി വരികയാണെങ്കില് അത് സര്വകലാശാല വെബ്സൈറ്റിലൂടെ അറിയിക്കുന്നതായിരിക്കും. അപേക്ഷാഫോറത്തിനും കൂടുതല് വിവരങ്ങള്ക്കും www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.

അപേക്ഷകൾ സമർപ്പിക്കാനായി സന്ദർശിയ്ക്കുക