ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാലയില്‍ 45 പേര്‍ക്ക് ആസ്പയര്‍ സ്കോളര്‍ഷിപ്പ്

മലയാളസര്‍വകലാശാലയില്‍ 45 പേര്‍ക്ക് ആസ്പയര്‍ സ്കോളര്‍ഷിപ്പ്

2021 ആഗസ്റ്റ് 02

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ 45 വിദ്യാര്‍ത്ഥികള്‍ക്ക് ആസ്പയര്‍ സ്കോളര്‍ഷിപ്പ് ലഭിച്ചു. 10 പഠനസ്കൂളുകളിലായി പഠിക്കുന്ന എം.എ., എം.ഫില്‍, പിഎച്ച്.ഡി.വിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആസ്പയര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായത്. നിലവില്‍ ഒട്ടേറെ സംസ്ഥാന ദേശീയ സ്കോളര്‍ഷിപ്പുകളും സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇതിന് പുറമെ പരിസ്ഥിതി പഠന സ്കൂളിലെ ഷിബില ഷെറിന്‍, ഹെബ റഹ്മാന്‍, അഞ്ജലി കൃഷ്ണ വി., മന്‍സൂര്‍ പന്തല്ലൂക്കാരന്‍ എന്നിവര്‍ ECOR Foundation ആദ്യമായി ഏര്‍പ്പെടുത്തിയ മാസ്റ്റേഴ്സ് പ്രൊജക്ട് ഫെലോഷിപ്പിനും അര്‍ഹരായിട്ടുണ്ട്.

രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്