ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പ്രൊഫ.എം. ഉമ്മർ തന്റെ പുസ്തകശേഖരം മലയാള സർവകലാശാലയ്ക്ക് കൈമാറി.

പ്രൊഫ.എം. ഉമ്മർ തന്റെ പുസ്തകശേഖരം മലയാള സർവകലാശാലയ്ക്ക് കൈമാറി.

തിരൂർ: തുഞ്ചൻ മെമ്മോറിയൽ കോളേജിലെ മലയാള വിഭാഗം മുൻവകുപ്പദ്ധ്യഷനും പ്രമുഖ സാംസ്കാരിക പ്രവർത്തകനും പുലാമന്തോൾ തിരു നാരായണപുരം സ്വദേശിയുമായ പ്രൊഫ. എം.ഉമ്മർ തന്റെ ജീവിത സമ്പാദ്യമായ ഗ്രന്ഥശേഖരത്തിൽ നിന്ന് തൊള്ളായിരത്തോളം അമൂല്യഗ്രന്ഥങ്ങൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് കൈമാറി. ചടങ്ങിൽ വച്ച് എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ.എം. അനിൽ പ്രൊഫസർ ഉമ്മറിനെ പൊന്നാട അണിയിച്ചു. സാഹിത്യരചന സ്കൂൾ അസോ. പ്രൊഫസർ. കെ.ബാബുരാജൻ സർവകലാശാലയ്ക്ക് വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.