ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പെണ്‍മ’17 ഇന്നു(16.11.17) മുതല്‍

പെണ്‍മ’17 ഇന്നു(16.11.17) മുതല്‍

മലയാളസര്‍വകലാശാലയില്‍ ചലച്ചിത്രപഠനവിഭാഗം സംഘടിപ്പിക്കുന്ന പെണ്‍മ -17 ചലച്ചിത്രോത്സവം ഇന്ന് (നവം.16) 1.30 മണിക്ക് വൈസ്ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. പുതുമുഖ സംവിധായികമാരായ ഫൗസിയ ഫാത്തിമ, നയന സൂര്യന്‍ എന്നിവര്‍ തങ്ങളുടെ ‘നദിയുടെ മൂന്നാംകര’, ‘പക്ഷികളുടെ മണം’എന്നീ ചിത്രങ്ങളുമായി മേളയില്‍ പങ്കെടുക്കും. ‘വാഗബോണ്ട് (ആഗ്‌നസ് വാര്‍ദാ), സമീറ മക്മല്‍ ബഫിന്റെ ‘അറ്റ് ഫൈവ് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍’, അലംകൃത ശ്രീവാസ്തവയുടെ ‘ലിപ്സ്റ്റിക് അണ്‍ഡര്‍ മൈ ബുര്‍ക്ക’, കാതറീന്‍ ബ്രെയ്‌ലാറ്റിന്റെ ‘ബ്രീഫ് ക്രോസിംഗ്, രേവതിയുടെ ‘മിത്ര് മൈ ഫ്രണ്ട്’ ദീപാമേത്തയുടെ ‘ മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍’ തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രപഠനവിഭാഗം മേധാവി പ്രൊഫ. മധു ഇറവങ്കരയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.