ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പരീക്ഷണശാല ഉദ്ഘാടനം ചെയ്തു

പരീക്ഷണശാല ഉദ്ഘാടനം ചെയ്തു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനസ്കൂള്‍ എം.എ/എം.എസ്സി വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പരീക്ഷണശാല വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല ലാബില്‍ പോയി ചെയ്തിരുന്ന പരീക്ഷണങ്ങള്‍ ഇനി മുതല്‍ സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതാണ്. മിതമായ സൗകര്യങ്ങളില്‍ നിന്ന് കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ ഈ ലാബിന്‍റെ തുടക്കം കൊണ്ട് പഠനവിഭാഗത്തിന് ആകട്ടെ എന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വി.സി പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഷൈജന്‍. ഡിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഡോ. ജെയ്നി വര്‍ഗീസ്(ഡയറക്ടര്‍, പരിസ്ഥിതി പഠനസ്കൂള്‍)സ്വാഗതവും ഡോ. പി.എം. റെജിമോന്‍(പരീക്ഷ കണ്‍ട്രോളര്‍),ശ്രീമതി മരിയറ്റ് തോമസ്(ഫിനാന്‍സ് ഓഫീസര്‍),ഡോ. ധന്യ. ആര്‍, കുമാരി അഖില എന്നിവര്‍ സംസാരിച്ചു.