ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പരിസ്ഥിതി പരിപാലന പരിശീലന പരിപാടി നാളെ (3.12.18)മുതല്‍

പരിസ്ഥിതി പരിപാലന പരിശീലന പരിപാടി നാളെ (3.12.18)മുതല്‍

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല    പരിസ്ഥിതിപഠനവിഭാഗവും കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക   പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നഗര ജൈവവൈവിധ്യ നിര്‍ണയവും സംരക്ഷണവും’എന്ന പരിസ്ഥിതി പരിശീലനപരിപാടിയ്ക്ക് നാളെ (3.12.18) തുടക്കമാകും. വിവിധ മേഖലയില്‍ വിദഗ്ധരായ ഡോ.പി. കരുണാകരന്‍ , ഡോ.എ.എ. മുഹമ്മദ് ഹത്താ, ഡോ.മുഹമ്മദ് ജാഫര്‍ പാലാട്ട്, ഡോ. പി. സുജനപാല്‍, ഡോ. പ്രമോദ്.പി , ഡോ.അനൂപ് ദാസ് കെ.എസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും . നാലുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും.