ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

പരിസ്ഥിതി ദിനം ആചരിച്ചു

പരിസ്ഥിതി ദിനം ആചരിച്ചു

തുഞ്ചെത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി വൈസ്ചാന്‍സലര്‍ ഡോ.അനില്‍വള്ളത്തോള്‍ കാമ്പസിന്‍റെ വിവിധഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. സര്‍വകലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടിയില്‍ പരീക്ഷാകണ്‍ട്രോളര്‍ ഡോ. ഇ. രാധാകൃഷ്ണന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും പരിസ്ഥിതിദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കുന്നതിന്‍റെ സൂചകമായി സര്‍വകലാശാലയില്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചു. നോഡല്‍ ഓഫീസര്‍ അസി.പ്രൊഫ.കെ.വി.ശശി, ഡോ. കെ.എം. അനില്‍,ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജന്‍, അക്കൗണ്ട്സ് ഓഫീസര്‍ രത്നകുമാര്‍, വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി വി. സ്റ്റാലിന്‍, ഫിനാന്‍സ് ഓഫീസര്‍ ജോസഫ് മാത്യു, എന്നിവര്‍ പങ്കെടുത്തു.