ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ത്രിദിന ദേശീയ ഭാഷാശാസ്ത്ര സെമിനാർ സമാപിച്ചു.

ത്രിദിന ദേശീയ ഭാഷാശാസ്ത്ര സെമിനാർ സമാപിച്ചു.

തുഞ്ചത്തെ ഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ  ഭാഷാശാസ്ത്ര സ്കൂൾ 14, 15, 16 തിയ്യതികളിലായി നടത്തിയ ത്രിദിന ദേശീയ സെമിനാർ സമാപിച്ചു. ‘ഭാഷാശാസ്ത്രം: പ്രയുക്ത മേഖലകൾ ‘ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാ, ഇഫ്ലു, JNU ,  കേരള സർവ്വകലാശാല, കേരള -കേന്ദ്ര സർവ്വകലാശാല ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തുടങ്ങി വിവിധ സർവ്വകലാശാലകളിൽ നിന്നായി അൻപതോളം ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഭാഷാശാസ്ത്ര സ്കൂൾ ഡയറക്ടർ ഡോ. സ്മിത .കെ . നായർ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഡോ. എം. ശ്രീനാഥൻ , ഡോ. സെയ്തലവി തുടങ്ങിയവർ സംസാരിച്ചു.