ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ത്രിദിന ഗവേഷണശില്പശാല 14ന്  

ത്രിദിന ഗവേഷണശില്പശാല 14ന്  

സംസ്‌കാരപൈതൃകപഠന വകുപ്പിന്റെ കീഴില്‍ ത്രിദിന ഗവേഷണശില്പശാല നടത്തുന്നു. നവംബര്‍ 14,15,16 തിയതികളില്‍ നടക്കുന്ന സെമിനാറില്‍ ചരിത്രം, മലയാളസാഹിത്യം, ഫോക്ക്‌ലോര്‍, മ്യൂസിയവിജ്ഞാനം, ഹസ്തലിഖിതവിജ്ഞാനം എന്നീ മേഖലകളിലെ ഗവേഷണരീതിശാസ്ത്രം ചര്‍ച്ച ചെയ്യും. ചൊവ്വാഴ്ച (14.11.17) കാലത്ത് പത്ത് മണിക്ക്  ഡോ. കെ.എം. ഭരതന്റെ അദ്ധ്യക്ഷതയില്‍ ഡോ. കേശവന്‍ വെളുത്താട്ട് (റിട്ട.പ്രൊഫ. ഡല്‍ഹി യൂണിവേഴിസിറ്റി) ശില്പശാല ഉദ്ഘാടനം ചെയ്യും. ഡോ. എം.എന്‍ രാജന്‍(തുഞ്ചന്‍മെമ്മോറിയല്‍ ഗവ.കോളേജ്), ഡോ.കെ.പി.ജിഷ (സ്‌കൂള്‍ ഓഫ് ഫോക്ക്‌ലോര്‍ സ്റ്റഡീസ്, കാലിക്കറ്റ് സര്‍വകലാശാല), ഡോ.കെ.കെ. മുഹമ്മദ്(മുന്‍ ഡയറക്ടര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ), ഡോ. രഘുവാസ് (താളിയോല ഗവേഷകന്‍), ഡോ. സീത കാക്കോത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.