ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ഭൂമിത്രസേന ക്ലബ്ബിന് തുടക്കമായി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ഭൂമിത്രസേന ക്ലബ്ബിന് തുടക്കമായി

തിരൂര്‍: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ഭൂമിത്രസേന ക്ലബ്ബിന് തുടക്കമായി. ക്ലബ്ബിന്‍റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. പരിപാടിയില്‍ ‘ജൈവവൈവിധ്യവും അധിനിവേശ സസ്യജാലങ്ങളും’ എന്ന വിഷയത്തില്‍ കോഴിക്കോട് ജലവിഭവവികസന വിനിയോഗ കേന്ദ്രത്തിലെ ഇക്കോളജി ആന്‍റ് എണ്‍വിറോണ്‍മെന്‍റ് റിസര്‍ച്ച് ഗ്രൂപ്പിലെ സയന്‍റിസ്റ്റ് ഡോ. ജയസൂര്യന്‍ കെ.കെ. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഭൂമിത്രസേന ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് ഡോ. ജെയ്നി വര്‍ഗീസ്, ഭൂമിത്രസേന കോ ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് ഡോ. അരുണ്‍ ബാബു വി., വിപഞ്ചി ഭാസ്കര്‍, രഹിന എന്നിവര്‍ സംസാരിച്ചു.