ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

തീരദേശമേഖലയില്‍ മിസില്‍സ് റൂബൈല്ല കുത്തിവെപ്പുമായി എന്‍.എസ്.എസ് യൂണിറ്റ്

തീരദേശമേഖലയില്‍ മിസില്‍സ് റൂബൈല്ല കുത്തിവെപ്പുമായി എന്‍.എസ്.എസ് യൂണിറ്റ്

മലയാളസര്‍വകലാശാല എന്‍എസ്എസ് യൂണിറ്റും വാക്കാട് പ്രാഥമിക ആരോഗ്യകോന്ദ്രവും സംയുക്തമായി മിസില്‍സ് റൂബൈല്ല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടത്തി. ഉസ്മാന്‍കുട്ടിക്ക, അഴീക്കല്‍ എന്നീ അംഗനവാടികളിലാണ് ക്യാമ്പ് നടത്തിയത്. എന്‍.എസ്.എസ് സെക്രട്ടറി കെ. ഹര്‍ഷയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി വാക്കാട് പ്രാഥമിക ആരോഗ്യകോന്ദ്രത്തിലെ ഡോ. വാരിദ കുത്തിവെപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. എച്ച്. ഐ രജിത്ത്, ജെ.എച്ച്.ഐ രാജീവ്, ആതിര രാജന്‍, സി.വി. അശ്വതി, സി. ശ്വേത, വി. ശ്രീലക്ഷ്മി, സി.വി നിവേദിത, ടി. ദിവ്യ, അനുപൗലോസ്, കെ. സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.