ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ചലച്ചിത്രനിരൂപണം ദേശീയ സെമിനാര്‍

ചലച്ചിത്രനിരൂപണം ദേശീയ സെമിനാര്‍

മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 7,8,9 തിയതികളില്‍ ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും പുതിയ മേഖലകളും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ഏഴിന് 9.30 മണിക്ക് പ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍) ഉദ്ഘാടനം ചെയ്യും. ഐ. ഷണ്‍മുഖദാസ്, സി.എസ്. വെങ്കിടേശ്വരന്‍, വിജയകൃഷ്ണന്‍, ജി.പി. രാമചന്ദ്രന്‍, ഡോ. മീന.ടി.പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. ഭരദ്വാജ്‌രങ്കന്‍ (ചെന്നൈ) സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ഫിപ്രസി ഇന്ത്യാ ചാപ്റ്ററുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.