ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

ചരിത്രം സ്ത്രീയെ അദൃശ്യവത്ക്കരിച്ചു.

ചരിത്രം സ്ത്രീയെ അദൃശ്യവത്ക്കരിച്ചു.

മലയാളസര്‍വകലാശാലയില്‍ സംസ്‌കാരപൈതൃകപഠന വകുപ്പിന്റെ കീഴില്‍ 'സ്ത്രീപദവിയും കേരളീയസമൂഹവും' എന്ന പ്രഭാഷണപരമ്പയിലെ രണ്ടാമത്തെ പ്രഭാഷണം   ഡോ. ടി.കെ ആനന്ദി നടത്തി. സമകാലീന സമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടായ മാറ്റത്തിനു പിന്നില്‍ ഒരുപാട് സ്ത്രീകളുടെ കഴിവും പ്രയത്‌നവുമുണ്ടെങ്കിലും അവയൊന്നും തന്നെ  എവിടെയും  ദൃശ്യവത്ക്കരിക്കാതെ അദൃശ്യമായി ചരിത്രത്തില്‍ഒളിഞ്ഞു കിടക്കുകയാണെന്ന്   ചടങ്ങില്‍ സംസാരിച്ചുകൊണ്ട്  അവര്‍ വ്യക്തമാക്കി.  ഡോ.കെ.എം. ഭരതന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. ടി,വി. സൂനീത, ആതിര എന്നിവര്‍ സംസാരിച്ചു.