ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘കേരള വൈദ്യപാരമ്പര്യത്തിന്‍റെ നാട്ടുവഴികള്‍’ ഏകദിനശില്പശാല ഇന്ന്

‘കേരള വൈദ്യപാരമ്പര്യത്തിന്‍റെ നാട്ടുവഴികള്‍’ ഏകദിനശില്പശാല ഇന്ന്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചരിത്രവിഭാഗത്തിന്‍റെയും വെട്ടത്തുനാട് സാംസ്കാരിക സമിതിയുടെയും തിരൂര്‍ നേച്ചര്‍ ക്ലബ്ബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ‘കേരള വൈദ്യപാരമ്പര്യത്തിന്‍റെ നാട്ടുവഴികള്‍’ എന്ന വിഷയത്തില്‍ ഏകദിനശില്പശാല ഇന്ന്(27.02.19) തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10മണിക്ക് മലയാളസര്‍വകലാശാല ഭാഷാശാസ്ത്ര ഡീന്‍ ഡോ.എം. ശ്രീനാഥന്‍ നിര്‍വഹിക്കും. കേരളസര്‍വകലാശാല മുന്‍ ചരിത്രവിഭാഗം വകുപ്പദ്ധ്യക്ഷ പ്രൊഫ.പി. വസുമതി പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ‘പാരമ്പര്യ ചികിത്സാരീതിയിലെ  വൈവിദ്ധ്യങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ.കെ.അഷ്കര്‍, വി.സതീശന്‍, മണി, അബ്ദുറഹിമാന്‍ ഗുരുക്കള്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.